പിണറായി വിജയൻ
2016 മുതല്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവാണ് പിണറായി വിജയന്‍. കേരളത്തിന്‍റെ 22-ാം മുഖ്യമന്ത്രിയായും 23-ാം മുഖ്യമന്ത്രിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2016 മെയ് 25നാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. 2021 മെയ് 20ന് രണ്ടാം തവണയും അധികാരമേറ്റു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നവരില്‍ മുന്‍പന്തിയിലാണ് പിണറായി വിജയന്‍റെ സ്ഥാനം.
ആഭ്യന്തര വകുപ്പ്, പൊതുഭരണം എന്നിവ ഉള്‍പ്പെടെ 27 വകുപ്പുകളുടെ അധിക ചുമതലയാണ് അദ്ദേഹത്തിനുള്ളത്. 1998 മുതല്‍ 2015 വരെ സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ സി.പി.എമ്മിന്‍റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ അമരക്കാരനായും പിണറായി വിജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1970ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1977ലും 1991ലും കൂത്തുപറമ്പില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലേക്കെത്തി. 1996 മുതല്‍ 1998 വരെ ഇകെ നായനാര്‍ക്ക് കീഴില്‍ വൈദ്യുതി-സഹകരണം വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു