OTT
ഇൻ്റനെറ്റിലൂടെ ഒരു വ്യക്തിക്ക് താൻ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നത് എന്താണോ അതിന് സൗകര്യം ഒരുക്കുകയാണ് ഒടിടി അഥവാ ഓവർ ദി ടോപ്. വീട്ടിൽ ഒരു മുറിയിൽ ഇരുന്ന ഏറ്റവും പുതിയ സിനിമകളും സീരീസുകളും പോഡ്കാസ്റ്റുകളും കാണാനും കേൾക്കാനുമുള്ള സൗകര്യം ഒടിടി പ്ലാറ്റ്ഫോമുകൾക്കുണ്ട്. കോവിഡ് കാലഘട്ടത്താണ് ഒടിടിക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് തുടങ്ങിയത്. കോവിഡിനെ തുടർന്ന് സിനിമ തിയറ്ററുകൾ അടച്ചതോടെ സിനിമയും മറ്റും കാണാനുള്ള ആകെ ആശ്രയം ഈ ഒടിടി പ്ലാറ്റ്ഫോമുകളായി. കോവിഡാനന്തരം തിയറ്ററുകൾ തുറന്നെങ്കിലും ഒടിടിയിൽ ഉള്ളടക്കങ്ങൾ എത്താൻ കാത്തിരിക്കുകയാണ് നിരവധി പേർ.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ജിയോ സിനിമ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, ആപ്പിൾ ടിവി പ്ലസ് തുടങ്ങിയവയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള പ്ലാറ്റ്ഫോം ഗൂഗിളിൻ്റെ യുട്യൂബിനാണ്.