ഒളിമ്പിക്സ് 2024
ഓരോ നാല് വർഷത്തിലും സംഘടിപ്പിക്കപ്പെടുന്ന രാജ്യാന്തര കായിക മത്സരമാണ് ഒളിമ്പിക്സ്. 200ലധിക രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങൾ ഓരോ നാല് വർഷം കൂടുമ്പോൾ ഒളിമ്പിക്സിനെത്തും. ഉത്തവണ പാരീസാണ് ഒളിമ്പിക്സിന് വേദിയാകുക. ഇത് മൂന്നാം തവണയാണ് പാരീസ് ഒളിമ്പിക്സിന് വേദിയാകുന്നത്. ജൂലൈ 26 തീയതി തിരി തെളിയുന്ന പാരീസ് ഒളിമ്പിക്സ് ഓഗസ്റ്റ് 11 വരെ നീണ്ട് നിൽക്കും. ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡലുകൾ നേടിയിട്ടുള്ള രാജ്യം അമേരിക്കയാണ്. ആകെ 3105 മെഡലുകളാണ് അമേരിക്കയുടെ നേട്ടം