നരേന്ദ്ര മോദി
രാജ്യത്തിൻ്റെ നിലവിലത്തെയും 14-ാമത്തെയും പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിപദത്തിൽ തുടരുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. 2014 മെയ് 26നാണ് നരേന്ദ്ര മോദി രാജ്യത്തിൻ്റെ 14-ാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ഏറുന്നത്. പ്രധാനമന്ത്രിപദത്തിലേക്കെത്തുന്നത് മുമ്പ് ഏകദേശം 14 ഗുജറാത്തിൻ്റെ മുഖ്യമന്ത്രിയായും നരേന്ദ്ര മോദി പ്രവർത്തിച്ചു.
1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ വാഡ്നഗറിലായിരുന്നു നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ആർഎസ്എസിനൊപ്പം പ്രവർത്തിച്ചു. തുടർന്ന് 80കളുടെ മധ്യത്തിൽ ബിജെപി പാർട്ടിക്കായി പ്രവർത്തിച്ചു തുടങ്ങി. 1998 ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിയായി. തുടർന്ന് 2001ൽ ഗുജറാത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തു. ഗുജറാത്തിൻ്റെ മാറ്റത്തിൻ്റെ മുഖമായതിന് ശേഷം നരേന്ദ്ര മോദി തൻ്റെ രാഷ്ട്രീയം ഡൽഹിയിലേക്ക് മാറ്റി. 2014ൽ രാജ്യത്തിൻ്റെ 14-ാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. തുടർന്ന് മൂന്ന് തവണയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത്.