കേരള ലോട്ടറി ഫലം
ഭാഗ്യം ആർക്കും എപ്പോൾ വേണമെങ്കിലും വന്ന് ചേരാം. അങ്ങനെ ഒരു ഭാഗ്യം മലയാളികളിലേക്ക് എത്തിച്ചേരാൻ സംസ്ഥാന സർക്കാർ ഒരുക്കുന്ന ഒരു അവസരമാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്. 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജകുടുംബമാണ് ഭാഗ്യക്കുറി കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത് എന്നാണ് ചരിത്രം പറയുന്നത്. എന്നാൽ സർക്കാരിൻ്റെ മേൽനോട്ടത്തിൽ 1967ൽ ഇഎംഎസ് മന്ത്രിസഭയിലെ ധനമന്ത്രി പികെ കുഞ്ഞനാണ് ലോട്ടറിയെ ഔദ്യോഗികമായി കേരളത്തിൽ അവതരിപ്പിക്കുന്നത്. അരലക്ഷം രൂപയായിരുന്നു ആദ്യ ബമ്പർ സമ്മാനം.
പിന്നീട് ഭാഗ്യപരീക്ഷണം മലയാളികളുടെ ജീവിതത്തിൻ്റെ ഭാഗമായി. ഇതിനിടെ അന്യസംസ്ഥാന ലോട്ടറികളും കേരളത്തിലേക്കെത്തി സർക്കാരിൻ്റെ വലിയൊരു സാമ്പത്തിക ശ്രോതസായി മാറി. പിന്നീട് അന്യസംസ്ഥാന ലോട്ടറികൾക്ക് സർക്കാർ വിലക്കേർപ്പെടുത്തുകയും കേരളത്തിലെ ഭാഗ്യപരീക്ഷണം ഭാഗ്യക്കുറി വകുപ്പിൻ്റെ മേൽനോട്ടത്തി മാത്രമായി. എല്ലാ ദിവസവും വിവിധ ലോട്ടറികളുടെ നറുക്കെടുപ്പ് സംഘടിപ്പിക്കും. വിൻ-വിൻ, സ്ത്രീ ശക്തി, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ, അക്ഷയ എന്നിങ്ങിനെ ഒരു വാരത്തിൽ സംഘടിപ്പിക്കുന്ന ലോട്ടറി നറുക്കെടുപ്പുകൾ.
ഇവയ്ക്ക് പുറമെ പ്രത്യേക ബമ്പർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുണ്ട്. ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ പ്രത്യേക ബമ്പർ ലോട്ടറികൾ ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നത്. 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന തിരുവോണം ബമ്പറാണ് ബമ്പറുകളിൽ പ്രധാനി