
കെ സുധാകരൻ
കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് കെ സുധാകരൻ. നിലവിൽ കെ.പി.സി.സിയുടെ പ്രസിഡണ്ടാണ്. വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വിലൂടെയാണ് രാഷ്ട്രിയ പ്രവേശനം. തുടർന്ന് 1967-1970 കാലഘട്ടത്തിൽ കെ.എസ്.യു (ഒ) വിഭാഗത്തിൻ്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡൻറായിരുന്നു. 1969ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ (കോൺഗ്രസ്(ഒ)വിഭാഗം) നിലയുറപ്പിച്ചു. 1996ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിമതനായി ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എൻ. രാമകൃഷ്ണനെ തോൽപ്പിച്ച് കണ്ണൂരിൽനിന്ന് സുധാകരൻ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001-ലും -2006-ലും നിയമസഭ അംഗമായി. 2001-2004ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ വനംവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. 2009ൽ നടന്ന ലോക്സഭ തിരഞ്ഞടുപ്പിൽ കണ്ണൂരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2019-ൽ വീണ്ടും ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2018-2021ൽ കെപിസിസി വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ചു. 2021ൽ കെപിസിസിയുടെ അധ്യക്ഷനായി. 2024-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് സിപിഎമ്മിലെ എം വി ജയരാജൻ ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
K Sudhakaran : മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുണ്ടെന്ന് വിശ്വസിക്കുന്നില്ല; നേരിട്ട് പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാൻ ചങ്കൂറ്റമില്ല: കെ സുധാകരൻ
K Sudhakaran Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുണ്ടെന്ന് വിശ്വസിക്കുന്നില്ല. കോടികൾ സമ്പാദിക്കുക മാത്രമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും കെ സുധാകരൻ ആരോപിച്ചു.
- Abdul Basith
- Updated on: Nov 4, 2024
- 18:46 pm
Wayanad Landslide : ‘ജനങ്ങളിൽ നിന്ന് പിരിക്കുന്ന ഫണ്ടിൽ ഇനിയും കയ്യിട്ട് വാരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണം’; കെ സുധാകരൻ
Wayanad Landslide K Sudhakaran CMDRF: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായ ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും പിരിക്കുന്ന ഫണ്ടിൽ ഇനിയും കയ്യിട്ട് വാരില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകണമെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
- Abdul Basith
- Updated on: Nov 4, 2024
- 18:47 pm
K Sudhakaran : ഒന്നര വർഷം മുൻപത്തെ കൂടോത്ര പ്രയോഗം; ഉയിര് പോകാതിരുന്നത് ഭാഗ്യമെന്ന് കെ സുധാകരൻ
KPCC President K Sudhakaran : കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത് എന്നും വിവരം പുറത്തു വരുന്നു. അതിനിടെ കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും പുറത്തുവന്നതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
- Aswathy Balachandran
- Updated on: Nov 4, 2024
- 18:47 pm