ഇസ്രായേൽ-പലസ്തീൻ
ഏഷ്യയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജൂത രാഷ്ട്രമാണ് ഇസ്രായേൽ. സ്റ്റേറ്റ് ഇസ്രായേൽ എന്നതാണ് യഥാർത്ഥ പേര്. ലോക രാഷ്ട്രങ്ങളിൽ ഭൂരിഭാഗം അംഗീകരിച്ചിട്ട് ഇല്ലെങ്കിലും ഈസ്റ്റ് ജെറുസലേം ആണ് തങ്ങളുടെ തലസ്ഥാനം എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിൻറെ ഫലമായി ഓട്ടോമൻ സാമ്രാജ്യം തകർന്നതോടെ ജൂതരും അറബികളും താമസിച്ചിരുന്ന പലസ്തീൻ ബ്രിട്ടീഷുകാരുടെ അധീനതയിലായി. പിന്നീട് ബ്രിട്ടന്‍ ആ പ്രദേശം ജൂത പൈതൃക ഭൂമിയാക്കി മാറ്റി. ഇതോടുകൂടി രണ്ടു വിഭാഗവും തമ്മിലുള്ള പോരും ശക്തമാകാൻ തുടങ്ങി.
1920-40 കാലഘട്ടത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകളുടെ കാലത്തായിരുന്നു പലസ്തീനിലേക്ക് വലിയ തോതിലുള്ള ജൂത കുടിയേറ്റം നടന്നത്. ഈ സംഭവം ജൂതരും അറബികളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിന് കാരണമായി.
സംഘർഷങ്ങൾ രൂക്ഷമാകാൻ തുടങ്ങിയപ്പോൾ 1947ൽ പലസ്തീനെ രണ്ടായി മുറിക്കാൻ ഐക്യരാഷ്ട്രസഭ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ഇതിനോട് പലസ്തീനികൾക്ക് യോജിപ്പുണ്ടായിരുന്നില്ല. അങ്ങനെ 1948ൽ ബ്രിട്ടീഷുകാർ പലസ്തീൻ വിട്ടുപോയി. അതോടെ ജൂതർ ഇസ്രായേൽ എന്ന രാജ്യത്തിന് രൂപം നൽകി. ആയിരക്കണക്കിന് പലസ്തീനികൾക്ക് അവരുടെ സ്വന്തം മണ്ണും വീടും വിട്ടിറങ്ങേണ്ടിവന്നു.
പിന്നീട് അവിടന്നിങ്ങോട്ട് സ്വന്തം മണ്ണ് പിടിച്ചെടുക്കാനുള്ള പലസ്തീൻ ജനതയുടെ ശ്രമങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.