5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
IPL Auction 2025

IPL Auction 2025

ഐപിഎൽ പോലെ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതാണ് താരലേലം. തങ്ങളുടെ പ്രിയ ടീമുകൾ ഏതെല്ലാം താരത്തെയാണ് പണം വാരിയെറിഞ്ഞും തന്ത്രപൂർവ്വവും സ്വന്തമാക്കുക എന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. താരലേലം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പെ ആരാധകർ തങ്ങളുടെ ടീം ആരെയൊക്കെ സ്വന്തമാക്കുമെന്ന കണക്ക് കൂട്ടിലുകൾ ആരംഭിക്കുകയും ചെയ്യും. രണ്ട് തരത്തിലുള്ള താരലേലമാണ് ഐപിഎല്ലിനുള്ളത്. ഒന്ന് മെഗാതാരലേലം രണ്ട് മിനി-താരലേലം. സാധാരണയായി മിനി താരലേലമാണ് നടക്കാറുള്ളത്. എന്നാൽ നാല് സീസണുകൾക്ക് ശേഷം ഐപിഎൽ മെഗാ താരലേലം സംഘടിപ്പിക്കും.

മിനി താരലേലത്തിൽ ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ താരങ്ങളെ എത്തിക്കാനാണ് ഫ്രാഞ്ചൈസികൾ ശ്രമിക്കുക. മെഗതാരലേലത്തിൽ ടീമിനെ അടിമുടി മാറ്റം വരുത്തുകയാണ് ഫ്രാഞ്ചൈസികൾ ചെയ്യാറുള്ളത്. പരമാവധി ആറ് താരങ്ങളെ ഒരു ടീമിന് മെഗതാരലേലത്തിന് മുന്നോടിയായി നിലനിർത്താൻ സാധിക്കൂ.

Read More

IPL Auction 2025: താരലേലം തൊട്ടരികിൽ, ആരാധകർ ആവേശത്തിൽ; താരങ്ങൾക്കായി വള്ളവും വലയുമായി ടീമുകൾ

IPL 2025 Mega Auction Date, Time: ദക്ഷിണാഫ്രിക്കൻ താരം ഹെന്റിച്ച് ക്ലാസനാണ് നിലനിർത്തിയവരിൽ ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങിയത്. സൺ റെെസേഴ്സ് ഹെെദരാബാദ് 23 കോടി രൂപയ്ക്കാണ് താരത്തെ നിലനിർത്തിയത്.

IPL Mega Auction 2025: ചുമ്മാ ഒരോന്ന് പറയാതെ, ഡൽഹി വിട്ടത് പ്രതിഫലത്തെ ചൊല്ലിയല്ല; ​ഗവാസ്കറിന് മറുപടിയുമായി ഋഷഭ് പന്ത്

Rishabh Pant Delhi Capitals Separation: 2016 മുതല്‍ ഡല്‍ഹി ക്യാപിറ്റൽസിന്റെ ഭാ​ഗമായ 27-കാരന്‍ ടീമിന് വേണ്ടി 3284 റണ്‍സ് നേടിയിട്ടുണ്ട്. ഈ മാസം 24, 25 തീയതികളില്‍ ജിദ്ദയില്‍ വച്ചാണ് താര ലേലം നടക്കുന്നത്.

IPL Auction 2025 : വേണ്ടത് ഒരു ഫുൾ ബൗളിംഗ് യൂണിറ്റ്; കയ്യിലുള്ളത് ആകെ 41 കോടി രൂപ; ലേലത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്ലാൻ എന്താവും?

IPL Auction 2025 Rajasthan Royals : ഐപിഎൽ ലേലത്തിൽ ഏറ്റവും കുറവ് പഴ്സുമായെത്തുന്ന രാജസ്ഥാൻ റോയൽസിന് ലേലത്തിൽ നല്ല ഒരു ടീമിനെ രൂപപ്പെടുത്തിയെടുക്കുക എന്നത് ഹെർക്കൂലിയൻ ടാസ്കാണ്. എങ്ങനെയാവും രാജസ്ഥാൻ്റെ തിങ്ക് ടാങ്ക് ഈ പ്രതിസന്ധിയെ മറികടക്കുക എന്നത് ഏറെ കൗതുകമാവും. കോർ ടീമിനെ നിലനിർത്താൻ മാനേജ്മെൻ്റ് ശ്രമിക്കുമെങ്കിലും അത് വിജയിച്ചേക്കില്ല.

IPL Auction 2025 : മുംബൈ ലക്ഷ്യംവെക്കുന്ന ഈ മലയാളി താരം ഇതുവരെ കേരളത്തിനായി കളിച്ചിട്ടില്ല; 19കാരൻ ഐപിഎൽ ലേലപ്പട്ടികയിൽ എങ്ങനെ എത്തി?

IPL Auction 2025 Vignesh Puthur : ഐപിഎൽ ലേലത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവന്നപ്പോൾ പട്ടികയിൽ ഒരു കേരള താരമുണ്ടായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഗ്നേഷ് പുത്തൂർ. ഇതിലെ കൗതുകമെന്തെന്നാൽ വിഗ്നേഷ് പുത്തൂർ ഇതുവരെ കേരള സീനിയർ ടീമിൽ കളിച്ചിട്ടില്ല. എന്നിട്ടും വിഗ്നേഷ് ലേലപ്പട്ടികയിൽ ഇടംപിടിച്ചതിന് കാരണം മുംബൈ ഇന്ത്യൻസിൻ്റെ റഡാറിലെത്തിയതാണ്.

IPL 2025: ചെന്നെെ സൂപ്പർ കിം​ഗ്സിൽ അവനാകും ധോണിയുടെ പിൻ​ഗാമി; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്ര

Chennai Super Kings: താര ലേലത്തിന് മുന്നോടിയായി 5 താരങ്ങളെ നിലനിർത്തുന്നതിനായി 65 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ചെലവാക്കിയത്. 55 കോടി രൂപയാണ് ഫ്രാഞ്ചെെസിയുടെ പേഴ്സിൽ അവശേഷിക്കുന്നത്.

IPL 2025: താരലേലത്തിൽ ശ്രേയസിനെ സ്വന്തമാക്കാനായി ഈ ടീം രം​ഗത്തെത്തും; പ്രവചനവുമായി മുൻ ഇന്ത്യൻതാരം

Kolkata Knight Riders Shreyas Iyer: 2025 മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ കെകെആർ നിരയിൽ ശ്രേയസ് അയ്യരുടെ പേര് ഉണ്ടായിരുന്നില്ല. 13 കോടി രൂപയ്ക്ക് റിങ്കു സിം​ഗിനെയാണ് ഒന്നാം ചോയ്സായി കൊൽക്കത്ത നിലനിർത്തിയിരിക്കുന്നത്.

IPL Auction 2025: ഐപിഎല്‍ മെഗാ താരലേലം; കേരളത്തില്‍ നിന്ന് 16 പേര്‍

IPL Auction Short List: നവംബര്‍ 24,25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം നടക്കുന്നത്. ആകെ 1574 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്.

IPL Auction 2025 : ഐപിഎൽ താരലേലം; സഞ്ജുവും സംഘവും ലക്ഷ്യമിടുന്നത് ഈ താരങ്ങളെ

IPL Auction 2025 Rajasthan Royals : ഇത്തവണ റിട്ടൻഷനിൽ പല താരങ്ങളെയും വിട്ടുകളഞ്ഞ രാജസ്ഥാൻ്റെ ശ്രമം കോർ ടീമിനെ നിലനിർത്തുകയാവും. വരുന്ന ഐപിഎൽ ലേലത്തിൽ രാജസ്ഥാൻ റോയൽസ് പരിഗണിക്കാൻ സാധ്യതയുള്ള ചില താരങ്ങളെ പരിശോധിക്കാം.