IPL
എല്ലാ വർഷവും ബിസിസിഐ സംഘടിപ്പിക്കുന്ന ട്വൻ്റി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL). രാജ്യത്തെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് വിവിധ ഫ്രാഞ്ചൈസികളെ രൂപീകരിച്ചുകൊണ്ട് 2008ലാണ് ഐ പത്ത് ടീമുകളാണ് നിലവിൽ ഐപിഎല്ലിൻ്റെ ഭാഗമായിട്ടുള്ളത്. സാധാരണയായി എല്ലാ വർഷവും മാർച്ച്-മെയ് മാസങ്ങളിലായിട്ടാണ് ബിസിസിഐ ഐപിഎൽ സംഘടിപ്പിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്. ഈ ടീമുകൾക്ക് പുറമെ ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള, പൂനെ വാരിയേഴ്സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പർജെയ്ൻ്റ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകളും ഐപിഎല്ലിൻ്റെ ഭാഗമായിട്ടുണ്ട്.
മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം ഉയർത്തിട്ടുള്ളത്. ഇരു ടീമും അഞ്ച് തവണയാണ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്.