ICC Champions Trophy 2025
ഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ക്രിക്കറ്റ് ടൂർണമെൻ്റാണ് ചാമ്പ്യൻസ് ട്രോഫി. 1998ൽ ആരംഭിച്ച ചാമ്പ്യൻസ് ട്രോഫി ആദ്യ ഘട്ടത്തിൽ രണ്ട് വർഷത്തിൽ ഒരിക്കലാണ് നടത്തിയിരുന്നത്. 2013 മുതൽ ചാമ്പ്യൻസ് ട്രോഫികൾ തമ്മിലുള്ള ഇടവേള നാല് വർഷമാക്കി. രണ്ട് തവണ വീതം ചാമ്പ്യന്മാരായ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഏറ്റവും കൂടുതൽ പ്രാവശ്യം കിരീടം നേടിയത്. പാകിസ്താനാണ് നിലവിലെ ജേതാക്കൾ. ഇത്തവണ പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുക. ഇന്ത്യ പാകിസ്താനിലേക്ക് പോകത്ത സാഹചര്യത്തെ തുടർന്നുള്ള വിവാദത്തിൽ ടൂർണമെൻ്റ് പാകിസ്താനിലും ദുബായ് വെച്ച് നടത്താൻ തീരുമാനമായി.
ലോകകപ്പ് ജേതാക്കളായ ഇന്ത്യക്കും ആതിഥേയത്വം വഹിക്കുന്ന പാകിസ്താനും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിക്കായി പങ്കെടുക്കുക