ഹണി റോസ്
2005ൽ റിലീസായ ബോയിഫ്രെണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് ചലച്ചിത്രമേഖലയിലേക്ക് ആദ്യമായി എത്തുന്നത്. തുടർന്ന് ഏകദേശം 30ൽ അധികം സിനിമകളിൽ ഹണി റോസ് നായികയും സഹതാരവുമായിട്ട് സ്ക്രീനിൽ എത്തിട്ടുണ്ട്. ഇടുക്കി സ്വദേശിനിയായ താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2005ൽ സിനിമയിലേക്കെത്തിയെങ്കിലും 2011ൽ ഇറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ഹണി റോസ് മലയാളത്തിൽ കൂടുതൽ സജീവമാകുന്നത്.