HMPV
ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. നിലവിൽ ചൈനയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് ശേഷം ഇപ്പോൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ലോകത്ത് 2001ലാണ് എച്ച്എംപിവി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2001ല്‍ തിരിച്ചറിഞ്ഞ ന്യൂമോവിരിഡ എന്ന ഗണത്തില്‍പ്പെട്ട വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് എന്നത്. ശ്വസന വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഈ രോഗം പ്രായമായവരിലും കുട്ടികളിലുമാണ് കൂടുതല്‍ സങ്കീർണമാകുന്നത്. പനി, കഫക്കെട്ട്, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവയാണ് എച്ച്എംപിവി വൈറസ് ബാധയ്ക്കുള്ള രോഗലക്ഷ്ണങ്ങൾ