5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
ഹമാസ്

ഹമാസ്

ഹമാസ് അല്ലെങ്കിൽ ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റിന് തുടക്കമാകുന്നത് 1987ലാണ്. പലസ്തീനിലെ ആദ്യ കലാപകാലത്തായിരുന്നു സംഘടന ഉദയം കൊള്ളുന്നത്. 1920കളില്‍ ഈജിപ്തില്‍ സ്ഥാപിതമായ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഹമാസിൻ്റെ ആശയങ്ങൾ. ഇറാന്റെ പിന്തുണയുള്ള ഹമാസ് വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഹ്രസ്വ ആഭ്യന്തര യുദ്ധത്തിന് ശേഷം, 2007 മുതല്‍ ഗസ മുനമ്പില്‍ പ്രവർത്തനം ആരംഭിച്ചു.

2006ൽ നടന്ന പലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ് ഹമാസ് ഗസയുടെ അധികാരത്തിലേക്ക് എത്തുന്നത്. ഇതിന് ശേഷം നിരവധി ആക്രമണങ്ങളാണ് ഹമാസും ഇസ്രായേലും നടത്തിയത്. ഇസ്രായേലിനെ അംഗീകരിക്കാന്‍ വിസമ്മതിച്ച ഹമാസ് 1990കളുടെ മധ്യത്തില്‍ ഇസ്രായേലും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ചര്‍ച്ച ചെയ്ത ഓസ്ലോ സമാധാന ഉടമ്പടികളെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഇസ് എല്‍ ദീന്‍ അല്‍ ഖസാം എന്ന സായുധ വിഭാഗമാണ് ഹമാസിനുള്ളത്.

ഇസ്രായേല്‍ അധിനിവേശത്തിനെരെയുള്ള ചെറുത്തുനില്‍പ്പ് എന്നാണ് ഹമാസിന്റെ സായുധ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഹമാസിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിചിട്ടുണ്ട്. ഇറാന്‍, സിറിയ, ലെബനനിലെ ഷിയാ ഇസ്ലാമിക് ഗ്രൂപ്പായ ഹിസ്ബുള്ള എന്നിങ്ങനെയുള്ള സഖ്യത്തിന്റെ ഭാഗമാണ് ഹമാസ്. ഹമാസിന്റെ ശക്തികേന്ദ്രം ഗസയിലാണെങ്കിലും, പലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ ഉളളവർ ഹമാസിന് പിന്തുണക്കുന്നുണ്ട്.

Read More

Israel-Hezbollah Ceasefire: വെടിനിര്‍ത്തല്‍ ആര്‍ക്ക് വേണ്ടി? അതിര്‍ത്തികളിലേക്ക് മടങ്ങുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇസ്രായേല്‍

Israel's Restrictions on Lebanese Families: ദക്ഷിണ ലെബനനിന്റെ അതിര്‍ത്തിയുടെ സുരക്ഷ ലെബനന്‍ സൈന്യവും യുഎന്‍ സമാധാന സേനയും ഏറ്റെടുക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് യുഎസ് പ്രതിനിധി ഹമോസ് ഹോച്‌സ്റ്റിന്‍ ഇരുപക്ഷവുമായി ബെയ്‌റൂട്ടില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ചര്‍ച്ചകള്‍ തുടരുകയാണ്.