ദീപാവലി
രാജ്യത്തെ ഏറ്റവും വലിയ ഉത്സവ ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപാലങ്കാരങ്ങൾ കൊണ്ട് ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ഈ വിശേഷ ദിവസത്തെ ദീപാവലി അല്ലെങ്കിൽ ദീവാലി എന്ന വിളിക്കുന്നത്. ഹൈന്ദവ വിശ്വാസികൾക്ക് പുറമെ സിഖ്, ജൈന മതവിശ്വാസികളും ദീപാവലി ആഘോഷിക്കാറുടെ. ദീപങ്ങൾ തെളിയിക്കുന്നതിനൊപ്പം പടക്കങ്ങൾ പൊട്ടിച്ചും ദീപാവലി ആഘോഷിക്കാറുണ്ട്. സാമ്പത്തികമായി മെച്ചം ലഭിക്കുന്നതിനായി മഹാലക്ഷ്മിയെ ദീപാവലിയോട് അനുബന്ധിച്ച് പൂജിക്കാറുണ്ട്. വടക്കെ ഇന്ത്യയിൽ അഞ്ച് ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. അത് ദക്ഷിണേന്ത്യയിലേക്ക് ഒരു ദിവസമായി ചുരുങ്ങും.
രാവണനിഗ്രഹത്തിന് ശേഷം ശ്രീരാമനെ അയോധ്യയിലേക്ക് വരവേൽക്കുന്നതാണ് ദീപാവലി ആഘോഷത്തിൻ്റെ പിന്നിലുള്ള പ്രധാന ഐതീഹ്യം. കേരളത്തിലേക്ക് വരുമ്പോൾ ശ്രീകൃഷ്ണൻ നരകാസൂരനെ വധിച്ചതുമായി ദീപാവലി ആഘോഷത്തിൻ്റെ ഐതീഹ്യം ബന്ധപ്പെട്ടിരിക്കുന്നത്.