5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
ഡയലോഗ് ബോക്സ്

ഡയലോഗ് ബോക്സ്

ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ് വാക്കുകൾ എന്നാണ് പറയപ്പെടുന്നത്. വാക്കുകൾ ഏത് തലത്തിൽ പ്രതിഫലിക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ല. ലോകം തന്നെ മാറ്റി മറിക്കുന്നതും ലോകത്തെ കീഴ്മേൽ മറിക്കുന്നതും വാക്കുകൾ കൊണ്ട് തന്നെയാണ്. അങ്ങനെ ഓരോ വാക്കുകളും അതിൻ്റെ പ്രതിഫലനം നിങ്ങൾക്ക് ഡയലോഗ് ബോക്സിലൂടെ അറിയാൻ സാധിക്കും. ടിവി9 മലയാളം സംഘടിപ്പിക്കുന്ന പ്രത്യേക അഭിമുഖങ്ങൾ നിങ്ങൾക്ക് ഡയലോഗ് ബോക്സിലൂടെ വായിക്കാം. രാഷ്ട്രീയ പ്രമുഖർ, സിനിമ താരങ്ങൾ, ഇൻ്റർനെറ്റ് സെലിബ്രേറ്റികൾ തുടങ്ങിയവരുടെ അനുഭവങ്ങളും അവരുടെ വിശേഷങ്ങളും ഡയലോഗ് ബോക്സിലൂടെ വായിച്ച് അറിയാം.

Read More

Apsara Raj: ‘ഗെയിമിന്റെ പ്രൊമോഷനൊക്കെ വരും, എന്റെ അക്കൗണ്ട് കണ്ട് ആരും അപകടത്തില്‍പ്പെടരുത്; സത്യസന്ധമെന്ന് തോന്നുന്നത് മാത്രമേ പ്രൊമോട്ട് ചെയ്യാറുള്ളൂ’

Social Media Influencer Apsara Raj Interview: എന്റെ വീട് ഒരു ഗ്രാമപ്രദേശത്താണ്, ഞാന്‍ വീഡിയോ ചെയ്യുന്നതെല്ലാം അവിടുത്തെ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു പെണ്‍കുട്ടി വീഡിയോ ചെയ്യുന്നത് തന്നെ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇങ്ങനെ വീഡിയോ എടുക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമായത് കൊണ്ടും ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ല എന്ന ബോധ്യമുള്ളതുകൊണ്ടും വിമര്‍ശനങ്ങളെയൊന്നും കാര്യമാക്കിയെടുത്തില്ല.

Abhimanyu Shammy Thilakan : ‘ഏറ്റവും വേദനിപ്പിക്കുന്ന രം​ഗമായിരുന്നു അത്; പെണ്ണ് കിട്ടില്ല എന്നൊക്കെ പറഞ്ഞു’; ‘മാർക്കോ’യിലെ ‘മാരക’ വില്ലൻ അഭിമന്യു തിലകൻ മനസ് തുറക്കുന്നു

Marco Movie Starrer Abhimanyu S Thilakan: ഉണ്ണി മുകുന്ദനെ മുഖ്യ കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്. ഒരു കഥാപാത്രം എന്നതിലുപരി ഒരു ക്രൂരനായ വില്ലൻ വേഷമാണ് താരത്തിന്റേത്. ആറ്റിറ്റ്യൂഡും ലുക്കും നോട്ടവും കൊണ്ടുമെല്ലാം കഥാപാത്രത്തെ ​ഗംഭീരമാക്കിയ അഭിമന്യു തന്റെ സിനിമയുടെ ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.

Actress Babitha Basheer: ട്യൂഷൻ ടീച്ചർ ഫെമിനിച്ചി ആയ കഥ; ’15 വർഷത്തെ പ്രയ്തനം, ഒടുവിൽ അംഗീകാരം’; മനസ് തുറന്ന് ബബിത ബഷീർ

Feminichi Fathima Actress Babitha Basheer: ഞാൻ വരുന്നത് ബാലുശ്ശേരിയിൽ നിന്ന് ഏകദേശം ഒരു എട്ട് കിലോമീറ്റർ ഉള്ളിലോട്ട് പോകുമ്പോൾ കൈപ്പുറം എന്ന പ്രദേശത്ത് നിന്നുമാണ്. അവിടെ നിന്നുള്ള വേറെയും ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിലും, ഇങ്ങനെ ഒരു ആഗ്രഹവുമായി അധികം ആളുകൾ പുറത്തേക്ക് വന്നിട്ടില്ല.

Vinoo Balakrishnan: ടി20 ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ബോട്‌സ്വാന, നെടുംതൂണായി ഈ തൃശൂര്‍ സ്വദേശി; വിനു ബാലകൃഷ്ണന്‍ സംസാരിക്കുന്നു

Vinoo Balakrishnan Cricketer: ക്വാളിഫയറിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ ബോട്‌സ്വാനയ്ക്ക് കരുത്തായത് തൃശൂര്‍ സ്വദേശിയുടെ പ്രകടനമാണ്. പേര് വിനു ബാലകൃഷ്ണന്‍. എസ്വാറ്റിനിക്കെതിരെ നടന്ന മത്സരത്തില്‍ 66 പന്തില്‍ രണ്ട് സിക്‌സിന്റെയും 12 ഫോറിന്റെയും അകമ്പടിയില്‍ 101 റണ്‍സാണ് വിനു നേടിയത്

Actress Pooja Mohanraj: ചെറുപ്പം മുതലേ കാണുന്ന ഒരാളുടെ കൂടെ അഭിനയിക്കുക, സമയം ചിലവഴിക്കുക എന്നതെല്ലാം വലിയ കാര്യമല്ലേ; സൂക്ഷ്മദര്‍ശിനിയിലെ അസ്മ പറയുന്നു

Actress Pooja Mohanraj In Sookshmadarshini Interview: സൂക്ഷ്മദര്‍ശിനിയുടെ കഥ കേട്ടപ്പോഴും സ്‌ക്രിപ്റ്റ് വായിച്ചപ്പോഴുമെല്ലാം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. നമുക്ക് വിശ്വാസമുള്ളൊരു സിനിമ ചെയ്യാന്‍ സാധിക്കുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. ഇത്രയ്ക്കും വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ല. വളരെ വ്യത്യസ്തമായ സ്വഭാവമുള്ള സിനിമയാണിത്, ആ ഒരു ചിത്രത്തെ നല്ല രീതിയില്‍ ജനങ്ങള്‍ ഏറ്റെടുത്തു. ആളുകള്‍ അംഗീകരിക്കാതെ ഈ മേഖലയില്‍ നമുക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല.

Sookshma Darshini : സത്യൻ അന്തിക്കാട് സിനിമാപശ്ചാത്തലത്തിൽ ഒരു ഹിച്ച്കോക്കിയൻ മിസ്റ്റരി; നസ്റിയയിൽ ഒരു വലിയ ബിസിനസ് ഉണ്ടെന്ന് കരുതി പ്ലാൻ ചെയ്തതല്ല

Sookshma Darshini Director Jithin MC : ബേസിൽ ജോസഫ് - നസ്രിയ ജോഡികൾ ഒന്നിക്കുന്ന ആദ്യ സിനിമയാണ് സൂക്ഷ്മദർശിനി. ജിതിൻ എംസി എന്ന യുവസംവിധായകനാണ് സിനിമ അണിയിച്ചൊരുക്കുന്നത്. 2018ൽ നോൺസൻസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായ ജിതിൻ സിനിമയെപ്പറ്റി സംസാരിക്കുന്നു.

Actress Swasika: ഒരു സൈക്കോ ക്യാരക്ടർ ചെയ്യണമെന്നുണ്ട് ; ട്രാക്ടർ ഓടിക്കാൻ, ഇറച്ചി വെട്ടാൻ ഒക്കെ പഠിച്ചതും സിനിമക്കായി- സ്വാസിക പറയുന്നു

Actress Swasika: ഭർത്താവും സീരിയൽ താരവുമായ പ്രേം ജേക്കബിന്റെ സപ്പോർട്ടാണ് തനിക്ക് ഏറ്റവും വലിയ ആത്മവിശ്വാസം നൽകുന്നതെന്നാണ് പറയുന്നത്. ഇപ്പോഴിതാ തന്റെ സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് സ്വാസിക ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.

Actor Umair Ibn Lateef: ‘ചിത്രത്തിൽ കശ്മീരിനെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുമോ എന്ന്‌ ആശങ്ക ഉണ്ടായിരുന്നു ’; ഉമൈർ ലതീഫ്

Amaran Actor Umair Ibn Lateef: അമരന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്റെ ചില ഫോട്ടോസ് കാണാൻ ഇടവന്നു. തുടർന്ന്, അവർ എന്നെ കോൺടാക്ട് ചെയ്തു. ഓഡിഷനും ലുക്ക് ടെസ്റ്റും ഉണ്ടായിരുന്നു. അങ്ങനെയാണ് 'വഹീദ്' (അമരനിലെ കഥാപാത്രം) എനിക്ക് കിട്ടുന്നത്.

Sanju Sivram: അഞ്ച് ദിവസ ഷൂട്ടിനായി ഒന്നരമണിക്കൂര്‍ കഥ പറഞ്ഞു, മുഴുവന്‍ കേട്ടപ്പോള്‍ ആകാംക്ഷയായി: സഞ്ജു ശിവറാം

Sanju Sivram1000 Babies Actor Interview: സാറാമ്മച്ചി എന്ന കഥാപാത്രം തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ റെഫറന്‍സ്, ആ കഥാപാത്രത്തെ പോലെ ആകാനാണ് ഞാന്‍ ശ്രമിച്ചത്. സാറാമ്മച്ചിയുടെ ചെറുപ്പം അവതരിപ്പിച്ച രാധ ചെയ്യുന്ന ചില ചേഷ്ടകളുണ്ട്, അതേ രീതിയില്‍ ബിബിനും ചെയ്തിട്ടുണ്ട്. അത്, കണ്ട് ചെയ്തത് അല്ല, സ്‌ക്രിപ്റ്റ് വായിച്ച് മാത്രം ചെയ്തതാണ്.

Bougainvillea : ‘സാരിയുടുത്താൽ പ്രായം തോന്നുമെന്ന് അങ്ങോട്ട് പറഞ്ഞ് വാങ്ങിയെടുത്ത റോളാണ്; നാടകം കരിയറിൽ സഹായിച്ചു’; നവീന വിഎം സംസാരിക്കുന്നു

Bougainvillea Actress Naveena VM Interview : അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ല സിനിമ റിലീസായപ്പോൾ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷമായിരുന്നു വറീതിൻ്റെ ഭാര്യ. വളരെ കുറച്ച് സ്ക്രീൻ ടൈമാണ് ഉണ്ടായിരുന്നതെങ്കിലും അതുകൊണ്ട് സിനിമാപ്രേമികളുടെ മനസിൽ ഇടം പിടിയ്ക്കാൻ ഈ അഭിനേത്രിക്കായി. കോഴിക്കോട് സ്വദേശിനിയായ നവീന വിഎം ആണ് ഈ വേഷത്തിൽ അഭിനയിച്ചത്.

Actor Anu Mohan: ‘സിപിഒ സുജിത്ത് ചെയ്യുന്നത് വരെ പലരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല’; വിശേഷങ്ങള്‍ പങ്കുവെച്ച് അനു മോഹന്‍

Malayalam Actor Anu Mohan Interview: കണ്ണേ മടങ്ങുക, ചട്ടമ്പി നാട് എന്ന ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ സിനിമ എന്താണ് അല്ലെങ്കില്‍ ഒരു സിനിമ എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ചൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല. പിന്നീട് തീവ്രത്തിന് ശേഷമാണ് സിനിമയെ കുറിച്ച് കൂടുതല്‍ മനസിലാക്കിയത്. സിനിമ ഒരു തൊഴിലാക്കി മാറ്റിയത് തീവ്രം എന്ന ചിത്രത്തിന് ശേഷമാണ്.

Mareena Michael Kurisingal: ‘പടം കഴിയുമ്പോ ശാരീരികമായും മാനസികമായും ഉപ​ദ്രവിച്ചില്ലെന്ന് എഴുതി വാങ്ങും; വലിയ മാറ്റമാണത്; മെറീന മൈക്കിൾ കുരിശിങ്കൽ

Actress Mareena Michael Kurisingal On WCC : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയുണ്ടെന്നും സിനിമ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ റിപ്പോർട്ടിനു കഴിയുമെന്നും മെറീന പറയുന്നു. പുതിയ സിനിമയുടെ വിശേഷങ്ങളും തന്റെ നിലപാടുകളും തുറന്നുപറയുകയാണ് ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ മെറീന.

Thanmaya Sol: ‘വേട്ടയ്യൻ്റെ കഥ പറഞ്ഞിരുന്നില്ല; എന്റെ ഭാഗം കേട്ടത് വെച്ച് വീട്ടുകാർ തന്നെ അഞ്ചാറ് കഥകൾ മെനഞ്ഞെടുത്തു’; തന്മയ സോൾ

Vettaiyan Movie Child Artist Thanmaya Sol: രജനി സർ അസിസ്റ്റന്റ് ഡയറക്ടർമാർ ഉൾപ്പടെയുള്ളവരെ സാറെന്നാണ് വിളിക്കുന്നത്. അവരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

Vivek Gopan: ‘ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ കണ്ട് രാജമൗലിയുടെ ടീമില്‍ നിന്നും വിളിച്ചു, ഞാൻ കട്ടപ്പയുടെ ഡയലോഗ് പറഞ്ഞു’: വിവേക് ഗോപൻ

Vivek Gopan Malayalam Television Actor: സെറ്റില്‍ നിന്ന് തിരിച്ചെത്തി ഞാന്‍ നേരെ പോയത് ജിമ്മിലേക്കാണ്. കാരണം മൈന്‍ഡ് ഡൗണായി പോകാതിരിക്കാനായിരുന്നു അത്. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ മഹേഷേട്ടന്‍ വിളിച്ച് ഒരുപാട് സോറി പറഞ്ഞു. പുള്ളി ഭയങ്കര കരച്ചിലായിരുന്നു, അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ അത്, മരണം മുന്നില്‍ കാണുമ്പോള്‍ ആരും അങ്ങനയേ പ്രതികരിക്കൂ. പക്ഷെ ഞാന്‍ ജിമ്മിലാണെന്ന് പറഞ്ഞപ്പോള്‍ ഇത്രേം വലിയ സംഭവമുണ്ടായിട്ടും നീ ജിമ്മിലാണോ, മനുഷ്യനാണോ എന്നാണ് പുള്ളി എന്നോട് ചോദിച്ചത്

Bharatanatyam Movie: റിയൽ ലൈഫിൽ അജയനുമായി യാതൊരു ബന്ധവുമില്ല, അരുൺ ആണ് രണ്ടാളും; റെക്സാ ബ്രദേഴ്സ് സംസാരിക്കുന്നു

Twin Actors in Bharatanatyam movie Jinil Rexa and Jivin Rexa: തിയേറ്ററില്‍ സിനിമ വിജയിക്കാതെ വന്നപ്പോള്‍ വിഷമം തോന്നി. സൈജു ചേട്ടനും എല്ലാവര്‍ക്കും വലിയ വിഷമമായി. സൈജു ചേട്ടന്റെ വിഷമം കണ്ടപ്പോഴാണ് കൂടുതല്‍ സങ്കടമായത്. എന്നാല്‍ ഒടിടിയില്‍ സിനിമ വര്‍ക്ക് ഔട്ടായി. അതോടെ എല്ലാവരും സിനിമ കാണാനും അഭിപ്രായം അറിയിക്കാനും തുടങ്ങി.