5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto
ക്രോണിക്കൾ

ക്രോണിക്കൾ

എന്താണ് ചരിത്രം, പോയകാലത്തിൻ്റെ രേഖപ്പെടുത്തലും അതിനെ കുറിച്ചുള്ള പഠനവുമാണ് ചരിത്രം. പല സംഭവങ്ങളുടെ ചരിത്രം തേടി നാം പലകുറി പലവഴി അലഞ്ഞിട്ടുണ്ട്. ചിലത് കണ്ടെത്താൻ സാധിക്കും, മറ്റ് ചിലത് ഒരു കഥ പോലെ ഉത്തരം കണ്ടെത്താനാകാതെ അവശേഷിക്കും. ഒരു ചോദ്യത്തിന് ഒരു ഉത്തരം തീർച്ചയായിട്ടും ഉണ്ടാകും. എന്നാൽ ആ ഉത്തരത്തിലേക്കുള്ള വഴിയാണ് പ്രയാസം. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ നിരവധി ചരിത്ര പ്രധാനമായ സംഭവങ്ങളുടെ ഓർമപ്പെടുത്തൽ അല്ലെങ്കിൽ നിങ്ങളുടെ പല ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകൽ, അതാണ് ക്രോണിക്കിളിലൂടെ ലക്ഷ്യമിടുന്നത്. വ്യക്തികളോ സംഭവങ്ങളോ അങ്ങനെ എന്തും ക്രോണിക്കിളിൻ്റെ ഭാഗമാകാം. കാലം കഴിയും തോറും പല സംഭവങ്ങളും കാലത്തിനൊപ്പം മൺമറഞ്ഞ് പോകാറുണ്ട്. അവയെ ഒരു മുത്തുപോലെ കോർത്ത് വിവരങ്ങൾ ഒന്നും ചോരാതെ തന്നെ ക്രോണിക്കിളിലൂടെ വായിച്ചെടുക്കാം. പേര് പോലെ തന്നെ ഒരു ഡയറിയായി ചരിത്രത്തെ വീണ്ടും അടയാളപ്പെടുത്തുകയാണ് ഇവിടെ

Read More

Chelembra Bank Robbery: സന്തോഷ് എന്ന പോലീസുകാരന് ആ നമ്പർ കിട്ടി; ബാബുവിനോട് വേരിഫിക്കേഷനെത്താൻ നിർദ്ദേശം, എന്നാൽ? ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയുടെ ട്വിസ്റ്റ്

Chelembra Bank Robbery Case Complete Details: ഡോഗ് സ്വാഡിലെ ബ്ലാക്കി എന്ന നായയെ കൊണ്ടുവന്ന് സംഭവസ്ഥലം മണപ്പിക്കുന്നു. തറയില്‍ കിടന്ന ഹവായി ചെരുപ്പ് മണത്തുനോക്കിയ ബ്ലാക്കി നേരെ ഓടിയത് പുറത്തേക്കാണ്. കൂടെ പോലീസുകാരും നാട്ടുകാരും ഓടി. മെയിന്‍ റോഡിലൂടെ ഓടിയെ ബ്ലാക്കി പിന്നീട് ഒരു ഇടറോഡിലേക്ക് കയറി നേരെ ചെന്നുനിന്നത് ഒരു പണി നടക്കുന്ന ഇരുനില കെട്ടിടത്തിന് മുന്നിലാണ്.