ക്രിസ്മസ്
ലോകരക്ഷകനായി പിറവിയെടുത്ത യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ഓര്‍മ്മപ്പെടുത്തുന്ന ദിവസമാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. സ്‌നേഹത്തിൻ്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉണര്‍ത്തുന്ന ദിനം കൂടിയാണ് ക്രിസ്തുമസ് . ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറവിയെടുത്ത ഉണ്ണിയേശുവിന്റെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള (ചില രാജ്യങ്ങൾ ഒഴികെ) ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഡിസംബർ മാസത്തിൻ്റെ തുടക്കം മുതൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഈ ദിവസങ്ങളിൽ ജനങ്ങള്‍ പുല്‍ക്കൂടും, നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയുമൊക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുന്നു. ഈ ദിനത്തിൽ പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ്. ക്രിസ്മസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പാതിര കുർബ്ബാനയും പ്രാര്‍ഥനകളും സംഘടിപ്പിക്കും.