Zomato District App: ഈ ഡിസ്ട്രിക്ടില്‍ എല്ലാം കിട്ടും; ഫുഡ് വേണോ, യാത്ര പോകണോ അതൊക്കെ സൊമാറ്റോയോട് പറഞ്ഞോളൂ
Zomato to Launch New App: ഫുഡ് ഡെലിവറിക്കും ക്വിക്ക് കൊമേഴ്‌സ് ബിസിനസിനും പുറമെ ഓണ്‍ലൈന്‍ വ്യാപാരവും വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൊമാറ്റോ പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഇന്നത്തെ കാലത്ത് പാചകം ചെയ്യാന്‍ താതപര്യമില്ലാത്തവര്‍ക്കും പാചകം ചെയ്യാന്‍ സമയമില്ലാത്തവര്‍ക്കും ആശ്രയമാകുന്നത് ഫുഡ് ഡെലിവറി ആപ്പുകളാണ്. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളതോ സൊമാറ്റോയും. സൊമാറ്റോയെ ഒരിക്കലെങ്കിലും പ്രയോജനപ്പെടുത്താത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇനി മുതല്‍ സൊമാറ്റോയിലൂടെ ഭക്ഷണം മാത്രമല്ല ലഭിക്കുക…സൊമാറ്റോ വേറെന്ത് തരും എന്നാണോ…സൊമാറ്റോയില്‍ ഇനി എന്തും ലഭിക്കും.
പുതിയ ആപ്പ് ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് സൊമാറ്റോ. ഡിസ്ട്രിക്ട് എന്ന പേരിലായിരിക്കും ഇത് ജനങ്ങളിലേക്കെത്തുക. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ മാത്രമല്ല ഗോയിങ് ഔട്ട് സേവനങ്ങള്‍ക്കും നിങ്ങള്‍ക്ക് ഈ ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. ഫുഡ് ഡെലിവറിക്കും ക്വിക്ക് കൊമേഴ്‌സ് ബിസിനസിനും പുറമെ ഓണ്‍ലൈന്‍ വ്യാപാരവും വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൊമാറ്റോ പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഡൈനിങ് കൂടാതെ സിനിമ, സ്‌പോര്‍ട്‌സ്, ലൈവ് പെര്‍ഫോര്‍മന്‍സ്, ടിക്കറ്റ് ബുക്കിങ്, ഷോപ്പിങ്, സ്റ്റേക്കേഷന്‍ എന്നിവയ്ക്കായി ഒരൊറ്റ പ്ലാറ്റ്‌ഫോം എന്ന ആശയമാണ് ഡിസ്ട്രിക്ടിലൂടെ സൊമാറ്റോ വിഭാവനം ചെയ്യുന്നത്. ഈ ആപ്പ് വിപണിയിലെ ഗെയിം ചേഞ്ചറാകും എന്ന പ്രതീക്ഷയിലാണ് കമ്പനി. സൊമാറ്റോയില്‍ നിന്നുള്ള മൂന്നാമത്തെ ബിസിനസ് ടു കണ്‍സ്യൂമര്‍ ബിസിനസായി ഇതിനെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Also Read: iPhone Price in India: 300 മുതല്‍ 6000 വരെ; ഇന്ത്യയില്‍ ഐഫോണിന് വിലകുറഞ്ഞു
സൊമാറ്റോയുടെ ഡിസ്ട്രിക്ടുമായി മത്സരംഗത്തുള്ളത് ബുക്ക്‌മൈഷോ, പേടിഎം എന്നിവയാണ്. സിനിമ ടിക്കറ്റ് ബുക്കിങില്‍ 60 ശതമാനവും നടക്കുന്നത് ബുക്ക്‌മൈഷോയിലൂടെയാണ്. ഭക്ഷണവിതരണത്തില്‍ സൊമാറ്റോയുടെ എതിരാശി സ്വഗ്ഗിയാണ്.