YouTube Custom Covers: വീഡിയോ പ്ലേലിസ്റ്റുകൾക്ക് പ്രത്യേകമായി കവർ ചിത്രം നൽകാം; മാറ്റങ്ങളുമായി യൂട്യൂബ്
YouTube New Updation: ആൻഡ്രോയ്‌ഡ് ബീറ്റ 19.26.33 വേർഷനിലാണ് യൂട്യൂബ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേലിസ്റ്റിലെ ആദ്യ വീഡിയോയിലെ തംബ്‌നൈലിൽ നിന്ന് ഓട്ടോമാറ്റിക്കായി ഒരു കവർ ചിത്രം പ്ലേലിസ്റ്റിന് നൽകുന്ന രീതിയാണ് നിലവിലുള്ളത്.
മാറ്റങ്ങൾ ആർക്കാണ് ഇഷ്ടമല്ലാത്തത്. ഇത്തരത്തിൽ അടുത്തിടെ ഏറെ മാറ്റങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ഗൂഗിളിൻറെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് (YouTube). ഇപ്പോളൊരു വമ്പൻ മാറ്റമാണ് യൂട്യൂബിൽ വരുന്നത്. വീഡിയോ പ്ലേലിസ്റ്റുകൾക്ക് പ്രത്യേകമായി കവർ ചിത്രം (തംബ്‌നൈൽ) (Custom Covers) നൽകാനുള്ള സംവിധാനമാണ് യൂട്യൂബിൽ വരാനൊരുങ്ങുന്നത്. യൂട്യൂബിൽ ഇനി മുതൽ വീഡിയോ പ്ലേലിസ്റ്റുകൾക്കും കസ്റ്റം കവറുകൾ വരുന്നതാണ്.
ആൻഡ്രോയ്‌ഡ് ബീറ്റ 19.26.33 വേർഷനിലാണ് യൂട്യൂബ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേലിസ്റ്റിലെ ആദ്യ വീഡിയോയിലെ തംബ്‌നൈലിൽ നിന്ന് ഓട്ടോമാറ്റിക്കായി ഒരു കവർ ചിത്രം പ്ലേലിസ്റ്റിന് നൽകുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ ഇത് എപ്പോഴും പ്ലേലിസ്റ്റിലെ എല്ലാ വീഡിയോകളുടെയും അർഥം വരുന്ന തരത്തിലാവാറില്ല. ഇതിനുള്ള പരിഹാരമാണ് ഇപ്പോൾ യൂട്യൂബ് കൊണ്ടുവന്നിരിക്കുന്നത്.
ALSO READ: മൊബൈൽ നമ്പർ പോർട്ടിങ് ഇനി കഠിനം…; പുതിയ മാനദണ്ഡങ്ങൾ എന്തെല്ലാം
പ്ലേലിസ്റ്റിലെ മുഴുവൻ വീഡിയോയെയും പ്രതിനിധീകരിക്കുന്ന പൊതുവായ ഒരു കവർ കൂടുതൽ ശ്രദ്ധയും അർഥവും കാഴ്‌ചക്കാരിലുണ്ടാക്കും. ഇതുവഴി ചാനലിൻറെ ഐഡൻറിറ്റി കാത്തുസൂക്ഷിക്കാനും സാധിക്കുന്നതാണ്. എൺപതുകളിലെ ഗാനങ്ങളെ കുറിച്ചുള്ളതാണ് നിങ്ങൾ തയ്യാറാക്കുന്ന പ്ലേലിസ്റ്റ് എങ്കിൽ അതിന് പൊതുവായി ഒരു കസ്റ്റം ഇമേജ് നൽകുന്നതോടെ എന്താണ് പ്ലേലിസ്റ്റ് കൊണ്ട് ഉദേശിക്കുന്നത് എന്ന് കൃത്യമായി അടയാളപ്പെടുത്താനാകും.
കസ്റ്റം തംബ്‌നൈൽ ഫോർ എ പ്ലേലിസ്റ്റ് എന്ന ഓപ്ഷനോടെയാണ് ഈ സംവിധാനം യൂട്യൂബിൻറെ ബീറ്റ വേർഷനിൽ എത്തിയിരിക്കുന്നത്. വൈകാതെ തന്നെ കൂടുതൽ പേർക്ക് ഇത് ലഭ്യമാകും. എന്നാൽ ഇതിൻറെ പൊതു റിലീസ് തിയതി യൂട്യൂബ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇത് എന്നുമുതൽ എല്ലാ ഉപയോക്താക്കളിലും എത്തുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരമായിട്ടില്ല.