5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Youtube Feature: പ്രീമിയം സബ്സ്ക്രിബ്ഷൻ ഒന്നും വേണ്ട…. യൂട്യൂബിലെ ഈ ഫീച്ചർ ഇനി എല്ലാവർക്കും

Youtube Play Back Speed Feature: മുൻപ് പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമാണ് സ്ലീപ് ടൈമറുണ്ടായിരുന്നത്. എന്നാൽ ഇനി മുതൽ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നത്. ഒരു നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ്പാകുന്നതാണ് പുതിയ ഫീച്ചർ.

Youtube Feature: പ്രീമിയം സബ്സ്ക്രിബ്ഷൻ ഒന്നും വേണ്ട…. യൂട്യൂബിലെ ഈ ഫീച്ചർ ഇനി എല്ലാവർക്കും
Represental Image (Credits: Gettyimages)
neethu-vijayan
Neethu Vijayan | Published: 21 Oct 2024 17:01 PM

യൂട്യൂബ് പ്രേക്ഷകർക്ക് ഇതാ സന്തോഷവാർത്ത. ഇനി മുതൽ യൂട്യൂബിൽ പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പർ ടൈമർ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൈകാതെ ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവിൽ 0.25 ആണ് യൂട്യൂബിലെ ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. പുതിയ അപ്ഡേഷനോടെ ഇത് 0.05 ആക്കുമെന്നാണ് വിവരം. അതേസമയം സ്പീഡ് 2x ആണ് നിലവിലുള്ളത്. ഇത് ഇനിയും വർധിപ്പിക്കുമെന്ന സൂചനകളാണ് റിപ്പോർട്ട് നൽകുന്നത്.

മുൻപ് പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമാണ് സ്ലീപ് ടൈമറുണ്ടായിരുന്നത്. എന്നാൽ ഇനി മുതൽ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നത്. ഒരു നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ്പാകുന്നതാണ് പുതിയ ഫീച്ചർ. എപ്പോഴാണ് വീഡിയോ സ്റ്റോപ്പാകേണ്ടത് എന്നതനുസരിച്ച് നേരത്തെ തന്നെ ഉപയോക്താക്കൾക്ക് ടൈമർ സെറ്റ് ചെയ്ത് വെക്കാവുന്നതാണ്. പ്രീമിയം സബ്സ്ക്രൈബർമാരിലാണ് ഈ ഫീച്ചർ ആദ്യമായി പരീക്ഷിച്ചത്.

ALSO READ: അങ്ങനിപ്പോ ഡിസ്‌ലൈക്ക് അടിക്കണ്ട…; പുതിയ പരിഷ്കാരവുമായി യുട്യൂബ് ഷോർട്സ്

പ്ലേ ബാക്ക് മെനുവിലാണ് സ്ലീപ്പ് ടൈമർ ഓപ്ഷൻ ഉണ്ടാകുക. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കിൽ ഒരു മണിക്കൂറായോ ഉപയോക്താക്കൾക്ക് ഈ ഓപ്ഷന്‌‍‍ വഴി ടൈം സെറ്റ് ചെയ്ത് വെക്കാൻ സാധിക്കും. വീഡിയോയുടെ അവസാനത്തിൽ ടൈമർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാവുന്നതാണ്. ഉപയോക്താക്കൾക്ക് കൂടുതൽ നേരം വീഡിയോ കാണണമെന്നുണ്ടെങ്കിൽ പോപ്പ് അപ്പിലൂടെ ടൈമർ നീട്ടാനാകുമെന്ന പ്രത്യേകതയും ഇതിലുണ്ട്. പ്ലേ ബാക്ക് താത്ക്കാലികമായി സ്റ്റോപ് ആകുന്നതും ഈ അപ്ഡേഷനിലെ പ്രത്യേകതയാണ്. ‌

അതിനിടെ യുട്യൂബ് ഡിസ്‌ലൈക്ക് ബട്ടൺ ഷോർട്സ് ഫീച്ചറിൽ നിന്ന് എടുത്തുകളയാൻ പോകുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. പകരം ആ സ്ഥാനത്ത് വീഡിയോ സേവ് ചെയ്യാനുള്ള ഓപ്‌ഷനാകും വരുക. എന്നാൽ ഈ അപ്‌ഡേറ്റിന്റെ ലക്ഷ്യം ഡിസ്‌ലൈക്കിനെ ഇല്ലാതെയാക്കാനല്ല എന്നാണ് യൂട്യൂബ് വിശദീകരിക്കുന്നത്. സേവ് ബട്ടൺ പ്രാമുഖ്യം കൊടുക്കുമെന്നും ഡിസ്‌ലൈക്കിനെ വേറെ ഒരിടത്തേക്ക് മാറ്റുമെന്നുമാണ് യൂട്യൂബ് പറയുന്നത്. സ്‌ക്രീനിന്റെ വലത് മുകൾവശത്തായുള്ള മൂന്ന് കുത്തുകളുള്ള ഓപ്‌ഷൻസ് വിഭാഗത്തിലേക്ക് പോയാൽ അവിടെ ഡിസ്‌ലൈക്ക് ഫീച്ചർ ഉണ്ടാകുമെന്നാണ് സൂചന.