YouTube Updation: പരസ്യങ്ങളില്ലാത്ത വീഡിയോകൾ ഷെയർ ചെയ്യാം; പുതിയ ഫീച്ചറുമായി യൂട്യൂബ്

YouTube New Feature: ചില പ്രീമിയം ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളുമായും പരസ്യരഹിത വീഡിയോകൾ പങ്കിടാനുള്ള സൗകര്യമാണ് പുതിയ ഫീച്ചറിലൂടെ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇത് ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾക്ക് നൽകുന്നതെന്നെന്നാണ് റിപ്പോർട്ട്.

YouTube Updation: പരസ്യങ്ങളില്ലാത്ത വീഡിയോകൾ ഷെയർ ചെയ്യാം; പുതിയ ഫീച്ചറുമായി യൂട്യൂബ്

Youtube

Published: 

02 Apr 2025 16:10 PM

ലോകത്തുള്ള ദശലക്ഷക്കണക്കിന് പേർ ഉപയോഗിക്കുന്ന ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ് (YouTube). എന്നാൽ യൂട്യൂബ് വീഡിയോകൾ കാണുമ്പോൾ ഇടയ്ക്ക് കേറിവരുന്ന പരസ്യങ്ങൾ ഉപയോക്താക്കളെയും പലപ്പോഴും വളരെയധികം ശല്യപ്പെടുത്താറുണ്ട്. എന്നാൽ നിങ്ങൾ പ്രീമിയം ഉപയോക്താക്കളാണെങ്കിൽ പരസ്യരഹിതമായി യൂട്യൂബിൽ വീഡിയോകൾ കാണാൻ സാധിക്കുന്നതാണ്. ഇപ്പോഴിതാ ചില പ്രീമിയം ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളുമായും പരസ്യരഹിത വീഡിയോകൾ പങ്കിടാനുള്ള സൗകര്യമാണ് പുതിയ ഫീച്ചറിലൂടെ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്.

നിലവിൽ ഇത് ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾക്ക് നൽകുന്നതെന്നെന്നാണ് റിപ്പോർട്ട്. ഈ പുതിയ ഫീച്ചർ വഴി പ്രീമിയം ഉപയോക്താക്കൾ അല്ലാത്ത നിങ്ങളുടെ സുഹൃത്തുകളുമായി പരസ്യങ്ങളില്ലാതെ പ്രതിമാസം 10 വീഡിയോകൾ പങ്കിടാൻ പ്രീമിയം ഉപഭോക്താക്കൾക്ക് കഴിയുന്നതാണ് ഫീച്ചർ. ഇത് എങ്ങനെയാണ് ഷെയർ ചെയ്യേണ്ടതെന്ന് നോക്കാം. യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് ആഡ്-ഫ്രീ ഷെയറിംഗ് ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് വീഡിയോ ലിങ്ക് പങ്കിടാൻ കഴിയുന്നതാണ്.

എന്നാൽ ചിലത് പങ്കിടാൻ കഴിയുകയുമില്ല. മ്യൂസിക് വീഡിയോകൾ, യൂട്യൂബ് ഒറിജിനലുകൾ, ഷോർട്ട്സ്, ലൈവ് സ്ട്രീമുകൾ, സിനിമകളും ഷോകളും പോലുള്ള ചില വീഡിയോ പരസ്യങ്ങളില്ലാതെ പങ്കിടാൻ സാധിക്കില്ല. ഈ ഫീച്ചർ ലഭ്യമാകണമെങ്കിൽ, വീഡിയോ സ്വീകരിക്കുന്ന ഉപയോക്താവ് യൂട്യൂബ് പ്രീമിയം സേവനം ലഭ്യമായ ഒരു രാജ്യത്തെ താമസക്കാരൻ ആയിരിക്കണം എന്ന നിബന്ധനയുണ്ട്. നിലവിൽ ഈ ഫീച്ചർ തിരഞ്ഞെടുത്ത ചില യൂട്യൂബ് പ്രീമിയം അംഗങ്ങൾക്ക് മാത്രമാ ലഭ്യമാകൂ. അർജൻറീന, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യുകെ എന്നിവിടങ്ങളിലെ പ്രീമിയം വരിക്കാർക്ക് ഈ ഫീച്ചർ ലഭിക്കാൻ തുടങ്ങി.

ആദ്യം നിങ്ങൾ ഷെയറിംഗ് ബട്ടൺ അമർത്തുക. അവിടെ നിന്ന് നിങ്ങൾക്ക് ലിങ്ക് കോപ്പി ചെയ്ത് അയയ്ക്കാം. നിങ്ങൾക്ക് എത്ര ആഡ് ഫ്രീ ഷെയറുകൾ ബാക്കിയുണ്ടെന്നും അതിലൂടെ കാണാൻ സാധിക്കും. ആഡ് ഫ്രീ ഷെയറിംഗ് ഓപ്ഷൻ ഗ്രേ ഔട്ട് ചെയ്‌തിട്ടുണ്ടെങ്കിൽ, അതിനർത്ഥം നിങ്ങൾ പ്രതിമാസ പരിധിയായ 10 വീഡിയോകൾ കഴിഞ്ഞു എന്നോ ഈ വീഡിയോ ഷെയറിംഗ് ഫീച്ചറിന് നിങ്ങൾ യോഗ്യമല്ല എന്നോ ആണ്.

Related Stories
Free OTT Recharge: രണ്ട് കിടിലൻ ഒടിടി 90 ദിവസം ഫ്രീ, ജിയോ റീചാർജ്ജിൽ കിടിലൻ ആനുകൂല്യം
Whatsapp: ഇനി ഷെയർ ചെയ്യുന്ന മെസേജുകളുടെ നിയന്ത്രണവും അയയ്ക്കുന്നയാൾക്ക്; പുതിയ ഫീച്ചറുമായി വാട്സപ്പ്
Fake UPI Apps Alert : യുപിഐ പെയ്മെൻ്റിന് ശേഷം കേൾക്കുന്ന ശബ്ദം പോലും വ്യാജം, വമ്പൻ തട്ടിപ്പിൻ്റെ മുന്നറിയിപ്പ്
Netflix: നെറ്റ്ഫ്ലിക്സ് ടിവി ആപ്പിൽ എല്ലാ ഉള്ളടക്കങ്ങൾക്കും ഇനി പല ഭാഷകളിലുള്ള ഓഡിയോ സൗകര്യം; ഉപഭോക്താക്കൾ ആവശ്യപ്പെട്ട ഫീച്ചറെന്ന് കമ്പനി
Airtel Yearly Plans: ഒരു വർഷം റീ ചാർജ്ജ് വേണ്ട; കുറഞ്ഞത് 1000 രൂപ ലാഭം, എയർടെൽ വാർഷിക പ്ലാനിൽ
Realme P3 Pro 5G: ക്യാമറ മുതൽ എല്ലാം ഗംഭീരം: 25000- ൽ താഴെ വാങ്ങാൻ പറ്റുന്നൊരു കിടിലൻ സ്മാർട്ട് ഫോൺ
ഗ്രീന്‍ടീ കുടിക്കുന്നവരാണോ? ഇത് കൂടി അറിയണം
മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം
ദിവസവും വാള്‍നട് കഴിച്ചാൽ
മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ