New Android Update: ഫോൺ മൂന്ന് ദിവസം ലോക്കായിരുന്നാൽ തനിയെ റീ സ്റ്റാർട്ടാകും, പുതിയ അപ്ഡേറ്റ് ഉടൻ

Android Phone Restart Update: റീ സ്റ്റാർട്ടാവുന്ന ഫോണിൽ പിന്നീട് ഡിവൈസൻ്റെ പാസ്വേർഡ് മാത്രമായിരിക്കും വർക്കാവുക. ഫോണിൻ്റെ ബയോമെട്രിക് സേവനങ്ങൾ പ്രവർത്തിക്കില്ല. ഗൂഗിൾ പ്ലേ സർവ്വീസിൻ്റെ 25.14 അപ്ഡേറ്റിലാണ് പുതിയ സവിശേഷത

New Android Update: ഫോൺ മൂന്ന് ദിവസം ലോക്കായിരുന്നാൽ തനിയെ റീ സ്റ്റാർട്ടാകും, പുതിയ അപ്ഡേറ്റ് ഉടൻ

New Android Update

arun-nair
Published: 

16 Apr 2025 15:05 PM

നിങ്ങളുടെ സ്മാർട്ട് ഫോൺ മൂന്ന് ദിവസം ഉപയോഗിക്കാതിരുന്നാൽ നാലാം ദിവസം ഫോൺ ഇനി തനിയെ റീ സ്റ്റാർട്ടാകും. ആൻഡ്രോയിഡിൽ ഇത്തരത്തിൽ പുതിയ സെക്യൂരിറ്റി ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. പുതിയ ഗൂഗിൾ പ്ലേ അപ്ഡേറ്റിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ സ്മാർട്ട്ഫോണുകൾക്കും, ടാബുകൾക്കും മാത്രമായിരിക്കും പുതിയ ഫീച്ചർ. എന്നാൽ ആൻഡ്രോയിഡ് ഓട്ടോ, പിസി, ടീവി, സ്മാർട്ട് വാച്ച്, റിംഗ് എന്നിവക്ക് ഇത് ബാധകമായിരിക്കില്ല.

റീ സ്റ്റാർട്ടാവുന്ന ഫോണിൽ പിന്നീട് ഡിവൈസൻ്റെ പാസ്വേർഡ് മാത്രമായിരിക്കും വർക്കാവുക. ഫോണിൻ്റെ ബയോമെട്രിക് സേവനങ്ങൾ പ്രവർത്തിക്കില്ല. ഗൂഗിൾ പ്ലേ സർവ്വീസിൻ്റെ 25.14 അപ്ഡേറ്റിലാണ് പുതിയ സവിശേഷതയെങ്കിലും ഓട്ടോ-റീബൂട്ട് ഫീച്ചർ സജീവമാകാൻ കുറച്ച് സമയമെടുക്കുമെന്നാണ് റിപ്പോർട്ട് . മുമ്പ് ഐഒഎസ് 18.1 അപ്‌ഡേറ്റിൽ ആപ്പിൾ ഐഫോണുകളിലും സമാനമായ ഫീച്ചർ അവതരിപ്പിച്ചിരുന്നു, നാല് ദിവസം ഡിവൈസുകൾ ലോക്ക് ചെയ്‌ത് വെച്ചാൽ അവ യാന്ത്രികമായി റീസ്റ്റാർട്ട് ചെയ്യുന്നതായിരുന്നു ആ ഫീച്ചർ.

പ്രധാന ഗുണം

ഡാറ്റ സംരക്ഷണം തന്നെയാണ് പുതിയ ഫീച്ചറിൻ്റെ ലക്ഷ്യം. നിങ്ങളുടെ സ്വകാര്യ സ്മാർട്ട് ഫോണിൽ നിന്നും ഡാറ്റ ഒരു കാരണവശാലും ചോരാൻ പാടില്ല. ചിലർ ട്രിപ്പുകൾക്കും മറ്റും പോകുമ്പോൾ ദിവസങ്ങളോളം ചിലപ്പോൾ ഫോൺ ഉപയോഗിക്കാതെ വെയ്ക്കാറുണ്ട്. ഇവർക്കെല്ലാം പലപ്പോഴും ഏതെങ്കിലും ഡിജിറ്റൽ കുറ്റവാളികളുടെ കണ്ണും ഉണ്ടാവാം. ഇവർ ഇത്തരത്തിൽ ഡാറ്റ മോഷ്ടിക്കുകയും ചെയ്യാം ഇവരിൽ നിന്നൊക്കെയും സംരക്ഷണം പുതിയ അപ്ഡേറ്റിൽ പ്രതീക്ഷിക്കാം.

ഒരു കിടിലൻ പൊതിച്ചോറു തയ്യാറാക്കിയാലോ?
മൈസൂർ പാക്ക് സിംപിളായി വീട്ടിൽ തയാറാക്കാം
കൈകളിലെ സ്വാധീനം മാനസികാരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിനുമുമ്പ് വേവിക്കണം; കാരണം ഇതാണ്