5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSEB Mobile App: ഉപയോഗത്തിനനുസരിച്ച് ഇനി വൈദ്യുതി ബിൽ കണക്കാക്കാം, എത്ര ബില്ലും അടയ്ക്കാം, പുതുമകളുമായി കെഎസ്ഇബി ആപ്പ്

Kseb New Mobile APP: വൈദ്യുതി പോകുന്നത് അടക്കമുള്ള പരാതി മുതൽ ബില്ലടയ്ക്കുന്നത്, പുതിയ കണക്ഷൻ തുടങ്ങി എല്ലാം നിങ്ങൾക്ക് ഇതിൽ ലഭിക്കും

KSEB Mobile App: ഉപയോഗത്തിനനുസരിച്ച് ഇനി വൈദ്യുതി ബിൽ കണക്കാക്കാം, എത്ര ബില്ലും അടയ്ക്കാം, പുതുമകളുമായി കെഎസ്ഇബി ആപ്പ്
Kseb New Mobile App
arun-nair
Arun Nair | Updated On: 07 Jun 2024 11:45 AM

തിരുവനന്തപുരം: പുത്തൻ രൂപത്തിലും ഭാവത്തിലും എത്തിയിരിക്കുകയാണ് കെഎസ്ഇബിയുടെ മൊബൈൽ ആപ്പ്. നിരവധി ഫീച്ചറുകളാണ് പുതിയ ആപ്പിൽ കെഎസ്ഇബി ലഭ്യമാക്കിയിരിക്കുന്നത്. പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാനും, ഉപയോഗത്തിന് അനുസരിച്ച് ബില്ലുകൾ നിങ്ങൾക്ക് തന്നെ തയ്യാറാക്കാനും ഇതിൽ സാധിക്കും.

വൈദ്യുതി പോകുന്നത് അടക്കമുള്ള പരാതികൾ വളരെ എളുപ്പത്തിൽ പരിഹരിക്കാനും ഫയൽ ചെയ്യാനും ഇവിടെ സാധിക്കും. കെഎസ്ഇബി തന്നെയാണ് തങ്ങളുടെ പുതിയ ആപ്പ് സംബന്ധിച്ച വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്. ആപ്പ് IOS/ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ലഭ്യമാണ്. കെഎസ് ഇബിയുടെ പോസ്റ്റ് ചുവടെ.

ബില്ലുകൾ ഒരുമിച്ചടയ്ക്കാം

കെഎസ് ഇബിയുടെ രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് തങ്ങളുടെ പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ ചേർക്കാനും ഒഴിവാക്കാനും കഴിയും. ഒപ്പം പഴയ ബിൽ, പെയ്മെൻ്റ്, ഉപയോഗം തുടങ്ങിയ രേഖകൾ പരിശോധിക്കാനും അവസരമുണ്ട്.

ക്വിക്ക് പേ

ആപ്പ് ലോഗിൻ ചെയ്യാതെതന്നെ13 അക്ക കൺസ്യൂമർ നമ്പരും മൊബൈൽ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്മെൻ്റ് ചെയ്യാം
ഒറ്റ ക്ലിക്കിൽ പരാതി അറിയിക്കാം

പരാതികൾ

വൈദ്യുതി സംബന്ധമായ പരാതികൾ ആപ്പ് വഴി തികച്ചും അനായാസം രജിസ്റ്റർ ചെയ്യാൻ സാധിക്കും. ബിൽ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്കണക്ഷൻ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാൻ ഫോൺ നമ്പറും ഇ മെയിൽ വിലാസവും രജിസ്റ്റർ ചെയ്യാം.

എന്തൊക്കെ സേവനങ്ങൾ

ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്സ് മാറ്റം, പോസ്റ്റ് മാറ്റിയിടൽ തുടങ്ങിയ നിരവധി സേവനങ്ങൾ നിങ്ങൾക്ക് വാതിൽപ്പടിയിൽ ലഭ്യമാകും,ഫോൺ നമ്പരോ ഇ മെയിൽ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിൻ ചെയ്യാം

ബിൽ കാൽക്കുലേറ്റർ

ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നാണിത്. ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബിൽ നിങ്ങൾക്ക് തന്നെ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം, ഒപ്പം പഴയ ബില്ലുകൾ കാണാം കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് ഫോൺ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകൾ കാണാം.