X Outage : മസ്കിൻ്റെ എക്സ് പണിമുടക്കി; പോസ്റ്റുകൾ ഒന്നും പങ്കുവെക്കാനാകുന്നില്ല
X Outage Updates : ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതലാണ് പല സമയങ്ങളിലായി എക്സ് പണിമുടക്കിയതായി റിപ്പോർട്ട് ചെയ്തരിക്കുന്നത്.

എലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ എക്സ് വീണ്ടും നിശ്ചലമായി. ഇന്ന് മാർച്ച് പത്താം തീയതി ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണി മുതൽ മൂന്ന് തവണ എക്സിൻ്റെ പ്രവർത്തനം തടസ്സപ്പെട്ടുയെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവലായി രാത്രി 9 മണിക്കും ഇന്ത്യയിൽ എക്സ് പണിമുടക്കിയെന്നാണ് റിപ്പോർട്ട്.
വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യയിൽ എക്സിൻ്റെ പ്രവർത്തനം ചിലരിൽ ബാധിച്ചതായി ഡൗൺഡിറ്റക്ടർ കണ്ടെത്തിയത്. 2,200 റിപ്പോർട്ടാണ് എക്സ് പ്രവർത്തനരഹിതമാണ് ഡൗൺഡിറ്റെക്ടറിൽ കണ്ടെത്തിയത്. രാത്രി 7.30ന് സമാനമായ ബുദ്ധിമുട്ട് ഇന്ത്യയിൽ ഉപയോക്താക്കൾ നേരിട്ടു. ഏറ്റവും ഒടുവിൽ രാത്രി ഒമ്പത് മണിക്കും എക്സ് പണിമുടക്കി. എന്നാൽ നിലവിൽ പ്രശ്മില്ലെന്നും എല്ലാവർക്കും പോസ്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. രാത്രി 10.30 ഓടെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുയെന്നും പോസ്റ്റുകൾ പങ്കുവെക്കാൻ സാധിക്കുന്നുയുണ്ടെന്ന് ഉപയോക്താക്കൾ അറിയിച്ചു.
ALSO READ : Bluesky Flashes App: ഇൻസ്റ്റാഗ്രാമിന് ഭീഷണിയായി ബ്ലൂസ്‌കൈ?; ‘ഫ്ലാഷ്‌സ്’ ആപ്പ് പുറത്തിറക്കി
അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും എക്സിൻ്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. 2022ലാണ് എലോൺ മസ്ക് 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കി എക്സ് എന്ന പേര് നൽകിയത്.