5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hayao Miyazaki: ജിബ്ലി സ്റ്റൈൽ അനിമേഷൻ്റെ ഉപജ്ഞാതാവ്; ജാപ്പനീസ് അനിമേറ്റർ ഹയാവോ മിയാസാക്കിയെ അറിയാം

Who Is Hayao Miyazaki: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായ ജിബ്ലി ഇമേജുകൾക്കൊരു പിതാവുണ്ട്. ജാപ്പനീസ് അനിമേറ്ററായ ഹയാവോ മിയാസാക്കി. സ്റ്റുഡിയോ ജിബ്ലിയുടെ സഹസ്ഥാപകൻ.

Hayao Miyazaki: ജിബ്ലി സ്റ്റൈൽ അനിമേഷൻ്റെ ഉപജ്ഞാതാവ്; ജാപ്പനീസ് അനിമേറ്റർ ഹയാവോ മിയാസാക്കിയെ അറിയാം
ഹയാവോ മിയാസാക്കിImage Credit source: Social Media
abdul-basith
Abdul Basith | Published: 30 Mar 2025 20:27 PM

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ജിബ്ലി ഇമേജുകളുടെ വേലിയേറ്റമാണ്. സാധാരണക്കാർ മുതൽ സെലബ്രിറ്റികളും ഐപിഎൽ ടീമുകളുമൊക്കെ ജിബ്ലി അല്ലെങ്കിൽ ഗിബ്ലി സ്റ്റൈൽ ഇമേജുകൾ പങ്കുവെക്കുന്നുണ്ട്. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ ജിപിടി-4o പതിപ്പിലാണ് ജിബ്ലി സ്റ്റൈൽ ഇമേജ് ജനറേഷൻ ടൂൾ ഉള്ളത്. ഇത് പ്രീമിയം ഫീച്ചറാണ്. അതായത് മാസവാടക നൽകിയേ നിലവിൽ ഈ സേവനം ഉപയോഗിക്കാനാവൂ. തലങ്ങും വിലങ്ങും ജിബ്ലി ഇമേജുകൾ നിർമ്മിക്കുന്നതിനിടെ മറക്കരുതാത്ത ഒരു പേരുണ്ട്, ഹയാവോ മിയാസാക്കി.

ജിബ്ലി സ്റ്റൈൽ ഇമേജുകൾ നിർമ്മിക്കുന്ന സ്റ്റുഡിയോ ജിബ്ലിയുടെ സഹസ്ഥാപകനാണ് ഹയാവോ മിയാസാക്കി. മിയാസാക്കിയുടെ ഉത്പന്നത്തെയാണ് നമ്മൾ ആരോടും ചോദിക്കാതെ ഉപയോഗിക്കുന്നത്. നേരത്തെ തന്നെറ്റ് എഐ ഇമേജ് നിർമ്മാണത്തിൽ മിയാസാക്കി തൻ്റെ അതൃപ്തി അറിയിച്ചിരുന്നു. ജീവിതത്തോട് തന്നെയുള്ള അപമാനമെന്നായിരുന്നു മുൻപ് മിയാസാക്കിയുടെ വിമർശനം. എഐയെ വിമർശിക്കുന്ന മിയാസാക്കിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Also Read: ChatGPT Ghibli-style ​Image: ഗിബ്ലിയാണ് ഇപ്പോൾ താരം..! നിങ്ങളുടെ ഫോട്ടോയും ചാറ്റ്‌ ജിപിടിയിൽ ഇങ്ങനെ മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം

ഹയാവോ മിയാസാക്കിയെപ്പറ്റി
1941 ജനുവരി അഞ്ചിന് ജപ്പാനിലെ ടോക്കിയോയിലാണ് ഹയാവോ മിയാസാക്കിയുടെ ജനനം. 1963ൽ അദ്ദേഹം ടോയ് ദൗഗ എന്ന കമ്പനിയിൽ അനിമേറ്ററായി ജോലി ആരംഭിച്ചു. ഏറെ പ്രശസ്തമായ മാങ്ക സീരീസ് ‘നൗസികാ ഓഫ് ഫി വാലി ഓഫ് ദി വിൻഡ്’ മിയാസാക്കിയുടെ സൃഷ്ടിയാണ്. ഹികോടെയ് ജിദായ് എന്ന അനിമേഷൻ സിനിമയും ഇദ്ദേഹത്തിൻ്റേതാണ്. പിൽക്കാലത്ത് ഇത് പോർകോ റോസോ എന്ന പേരിൽ സിനിമയായി. ലോകമെങ്ങും ആരാധകരുള്ള സ്പിരിറ്റഡ് എവേ എന്ന സിനിമയും അദ്ദേഹമാണ് അണിയിച്ചൊരുക്കിയത്.

1985 ജൂൺ 15ന് മിയാസാക്കിയും ഇസായോ തകാഹടയും സുസുകി തോഷിയോയും ചേർന്ന് സ്റ്റുഡിയോ ജിബ്ലി സ്ഥാപിച്ചു. തോകുമ ഷോടെൻ എന്ന പബ്ലിസിങ് കമ്പനിയുടെ സഹസ്ഥാപനമായാണ് സ്റ്റുഡിയോ ജിബ്ലി സ്ഥാപിച്ചത്. കിച്ചിജോജിയിൽ സ്ഥാപിച്ച ജിബ്ലി ഹെഡ്ക്വാർട്ടേഴ്സ് ഡിസൈൻ ചെയ്തതും മിയാസാക്കി തന്നെയായിരുന്നു. ഈ സ്റ്റുഡിയോയിൽ വച്ച പല സിനിമകൾക്കും അദ്ദേഹം ജന്മം നൽകി. ലോകമെങ്ങും ഈ സിനിമയ്ക്ക് ആരാധകരുണ്ടായി. 2013 സെപ്തംബറിൽ അദ്ദേഹം സിനിമാ നിർമ്മാണത്തിൽ നിന്ന് വിരമിച്ചു. പ്രായം ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. എന്നാൽ, നിർമ്മാണത്തിലേക്ക് തിരികെവന്ന അദ്ദേഹം ഇപ്പോൾ സ്റ്റുഡിയോ ജിബ്ലിയുടെ ഓണററി ചെയർമാനാണ്. സ്പിരിറ്റഡ് എവേ, ദി വിൻഡ് റൈസസ്, പോണ്യോ തുടങ്ങിയ സിനിമകൾ മിയാസാക്കിയുടെ സൃഷ്ടിയാണ്.