Whatsapp Music Status: പാട്ടുകളുടെ മേളം! സ്റ്റാറ്റസിനൊപ്പം പാട്ടായാലോ; ഇൻസ്റ്റഗ്രാമിലെ ഫീച്ചർ വാട്സാപ്പിലും

Whatsapp Add Music Status Feature: ജനപ്രിയ ഗാനങ്ങളുടെ ചെറിയ ഭാഗങ്ങൾ മാത്രം ഇൻസ്റ്റാ​ഗ്രാമിലേതു പോലെ തന്നെ സ്റ്റാറ്റസ് ആയി പങ്കുവെക്കാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റിലൂടെ നിങ്ങൾക്ക് ഇനി മുതൽ ലഭിക്കുന്നത്. പഴയതുപോലെ 24 മണിക്കൂർ നേരമാണ് ഇത് കാണാനാവുക.

Whatsapp Music Status: പാട്ടുകളുടെ മേളം! സ്റ്റാറ്റസിനൊപ്പം പാട്ടായാലോ; ഇൻസ്റ്റഗ്രാമിലെ ഫീച്ചർ വാട്സാപ്പിലും

പ്രതീകാത്മക ചിത്രം

neethu-vijayan
Published: 

31 Mar 2025 17:18 PM

ഉപയോക്താക്കളെ ഞെട്ടിപ്പിച്ചുകൊണ്ട് പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഈ ഫീച്ചർ തീർച്ചയായും എല്ലാവരെയും ആകർഷിക്കുന്ന ഒന്നായിരിക്കും. ഇനി മുതൽ വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കൊപ്പം ഇഷ്ടമുള്ള പാട്ട് കൂടി ചേർക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ ഈ ഫീച്ചർ ലഭ്യമാണ്. വാട്‌സാപ്പ് ഉപയോക്തക്കൾക്ക് കൂടുതൽ രസകരമായ അനുഭവം ലഭിക്കുന്നതിനായാണ് ഇത്തരമൊരു മാറ്റം.

ജനപ്രിയ ഗാനങ്ങളുടെ ചെറിയ ഭാഗങ്ങൾ മാത്രം ഇൻസ്റ്റാ​ഗ്രാമിലേതു പോലെ തന്നെ സ്റ്റാറ്റസ് ആയി പങ്കുവെക്കാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റിലൂടെ നിങ്ങൾക്ക് ഇനി മുതൽ ലഭിക്കുന്നത്. പഴയതുപോലെ 24 മണിക്കൂർ നേരമാണ് ഇത് കാണാനാവുക. ഇൻസ്റ്റഗ്രാമിൽ ഉപയോഗിക്കുന്ന മെറ്റയുടെ മ്യൂസിക് ലൈബ്രറി നിങ്ങൾക്ക് ​ഗാനങ്ങൾ തിര‍ഞ്ഞെടുക്കാൻ പ്രയോജനപ്പെടുത്താവുന്നതാണ്.

പുതിയ ഫീച്ചർ വന്നതോടെ വാട്‌സ്ആപ്പിൽ സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ടെക്സ്റ്റോ ഫോട്ടോയോ വീഡിയോ എന്തിനൊപ്പമായാലും മ്യൂസിക് ലൈബ്രറിയിൽ നിന്ന് ഇഷ്ടമുള്ള പാട്ട് കൂടി ചേർത്ത് നൽകാവുന്നതാണ്. ഇതിനായി നിങ്ങൾ ആദ്യം ആഡ് സ്റ്റാറ്റസ് ബട്ടൻ ടാപ്പ് ചെയ്യുക. അപ്പോൾ പ്രത്യേകം മ്യൂസിക് നോട്ട് ബട്ടനും സ്‌ക്രീനിൽ തെളിഞ്ഞുവരുന്നതാണ്.

ചിത്രങ്ങൾക്കോ ടെക്സ്റ്റിനോ ഒപ്പം ഒരു പാട്ടിന്റെ 15 സെക്കന്റ് ദൈർഘ്യമുള്ള ഭാഗവും ചേർക്കാം. മറിച്ച് നിങ്ങൾ വീഡിയോ ആണ് ഇടുന്നതെങ്കിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഭാഗം ചേർക്കാനാവും. ഒരു പാട്ടിന്റെ ഇഷ്ടമുള്ള ഭാഗം തിരഞ്ഞെടുക്കാമെന്നത് മറ്റൊരു പ്രത്യേകതയാണ്. ഉപഭോക്താക്കൾ പങ്കുവെക്കുന്ന ഈ സ്റ്റാറ്റസുകൾ എന്റ് ടു എന്റ് എൻക്രിപ്റ്റ് ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. കമ്പനി ഈ പുതിയ സവിശേഷത ലോകമെമ്പാടുമുള്ള ആളുകൾക്ക് ലഭ്യമാക്കാൻ തുടങ്ങിയിട്ടുണ്ട്.

Related Stories
Netflix: നെറ്റ്ഫ്ലിക്സ് ടിവി ആപ്പിൽ എല്ലാ ഉള്ളടക്കങ്ങൾക്കും ഇനി പല ഭാഷകളിലുള്ള ഓഡിയോ സൗകര്യം; ഉപഭോക്താക്കൾ ആവശ്യപ്പെട്ട ഫീച്ചറെന്ന് കമ്പനി
Airtel Yearly Plans: ഒരു വർഷം റീ ചാർജ്ജ് വേണ്ട; കുറഞ്ഞത് 1000 രൂപ ലാഭം, എയർടെൽ വാർഷിക പ്ലാനിൽ
YouTube Updation: പരസ്യങ്ങളില്ലാത്ത വീഡിയോകൾ ഷെയർ ചെയ്യാം; പുതിയ ഫീച്ചറുമായി യൂട്യൂബ്
Realme P3 Pro 5G: ക്യാമറ മുതൽ എല്ലാം ഗംഭീരം: 25000- ൽ താഴെ വാങ്ങാൻ പറ്റുന്നൊരു കിടിലൻ സ്മാർട്ട് ഫോൺ
WhatsApp: നോക്കിയും കണ്ടും ഉപയോഗിച്ചോ! ഫെബ്രുവരിയില്‍ വാട്‌സാപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 97 ലക്ഷം അക്കൗണ്ടുകള്‍; കാരണം ഇതാണ്‌
Smartphone Launch April 2025: റെഡിയായിക്കോ, ഏപ്രിലിൽ നല്ല കിടിലൻ ഫോണുകൾ വരുന്നുണ്ട്
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പൈങ്കിളി മുതൽ ടെസ്റ്റ് വരെ; അടുത്ത ആഴ്ചയിലെ ഒടിടി റിലീസുകൾ
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ