5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Whatsapp New Feature : വീണ്ടും പുതിയ ഫീച്ചറുമായി വാട്സപ്പ്; ഇത് കലക്കും

New Whatsapp Feature Available For Beta Testers: മറ്റൊരു പുതിയ ഫീച്ചറുമായി വാട്സപ്പ് എത്തുന്നു. മെറ്റ ഏറ്റെടുത്തതിന് ശേഷം ഇടയ്ക്കിടെയെത്തുന്ന ഫീച്ചറുകളിൽ പെട്ടതാണ് ഇത്. ഇവൻ്റ് ഷെഡ്യൂളിംഗുമായി ബന്ധപ്പെട്ടതാണ് പുതിയ അപ്ഡേറ്റ്.

Whatsapp New Feature : വീണ്ടും പുതിയ ഫീച്ചറുമായി വാട്സപ്പ്; ഇത് കലക്കും
വാട്സപ്പ് അപ്ഡേറ്റ്Image Credit source: Social Media
abdul-basith
Abdul Basith | Updated On: 10 Jan 2025 23:39 PM

വാട്സപ്പിൽ ഈയിടെയായി ഇടയ്ക്കിടെ പുതിയ അപ്ഡേറ്റുകൾ വരാറുണ്ട്. മെറ്റ ഏറ്റെടുത്തതിന് ശേഷം അപ്ഡേറ്റുകൾ തുടരെയാണ് വരുന്നത്. മെസേജിങ് ആപ്പ് എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട വാട്സപ്പിൽ ഇപ്പോൾ കൂടുതൽ അഡ്വാൻസ്ഡായ അപ്ഡേറ്റുകളാണ് വരുന്നത്. ഇപ്പോഴിതാ പുതിയ ഒരു അപ്ഡേറ്റ് കൂടി വാട്സപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. പ്രാഥമികമായ,  വ്യക്തിഗത ചാറ്റുമായി ബന്ധപ്പെട്ട അപ്ഡേറ്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

നിലവിൽ ബീറ്റ ടെസ്റ്റിങിലാണ് ഈ ഫീച്ചർ. വ്യക്തിഗത ചാറ്റുകളിൽ ഇവൻ്റുകൾ ഷെഡ്യൂൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കും. ഇവൻ്റിൻ്റെ പേരുകൾ, വിശദാംശങ്ങൾ, സമയം, ലൊക്കേഷൻ തുടങ്ങി പല കാര്യങ്ങളും വ്യക്തിഗത ചാറ്റിൽ സെറ്റ് ചെയ്യാനാവും. ഇവൻ്റിൽ പങ്കെടുക്കുന്നവർക്ക് ഇതൊക്കെ മുൻകൂട്ടി അറിയാനും പങ്കെടുക്കുമോ എന്നറിയിക്കാനും സാധിക്കും. വ്യക്തിപരവും വാണിജ്യപരവുമായ ഇവൻ്റുകളിലൊക്കെ ഈ ഫീച്ചർ ഉപയോഗിക്കാം.

നേരത്തെ ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിരുന്നത്. ഇതാണ് ഇപ്പോൾ വ്യക്തിഗത ചാറ്റുകളിലും അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ബീറ്റ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ കുറച്ച് ഉപഭോക്താക്കൾക്കേ ഇപ്പോൾ ഈ ഫീച്ചർ ഉപയോഗിക്കാനാവൂ. വാട്സപ്പിൻ്റെ ആൻഡ്രോയ്ഡ് അപ്ഡേറ്റ് 2.25.1.18ൽ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാവും എന്നാണ് വിവരം.

Also Read : Viral Post: AI നീ പൊന്നപ്പനല്ലടാ തങ്കപ്പൻ! ജോലിക്ക് അപേക്ഷിക്കാൻ എഐയെ ഏൽപ്പിച്ചു; ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ടത് വമ്പൻ സർപ്രൈസ്

വാട്സപ്പിലെ പുതിയ ഫീച്ചർ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ

1. ഇവൻ്റ് നേം- ഇവൻ്റിന് നേരത്തെ തന്നെ പേര് നൽകാൻ ഉപഭോക്താക്കൾക്ക് കഴിയും.
2. ഇവൻ്റ് വിശദാംശങ്ങൾ- നിർബന്ധമല്ലെങ്കിലും ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഇവൻ്റ് വിശദാംശങ്ങൾ നേരത്തെ നൽകാം.
3. തീയതി- ഇവൻ്റ് തുടങ്ങുന്നതും അവസാനിക്കുന്നതുമായ തീയതികളും സമയവും നേരത്തെ തീരുമാനിക്കാം. ഇത് നേരത്തെ ആളുകളെ അറിയിക്കാം.
4. ലൊക്കേഷൻ- ഇവൻ്റിൻ്റെ ലൊക്കേഷൻ പങ്കുവെക്കാനുള്ള ഓപ്ഷനുണ്ട്. ഇതിൽ ലൊക്കേഷൻ എവിടെയാണ് എന്ന് പിൻ ചെയ്ത് വെയ്ക്കാനാവും.
5. ഇൻവിറ്റേഷൻ സ്വീകരിക്കണോ വേണ്ടയോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം.

ഇവൻ്റ് എന്ന് മുതൽ ലഭ്യമാവും?

നിലവിൽ ഈ ഫീച്ചർ ഡെവലപ്മെൻ്റ് സ്റ്റേജിലാണ്. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് നിലവിൽ ബീറ്റ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാവുന്നത്. സ്റ്റേബിൾ വേർഷൻ എന്ന് റിലീസാവുമെന്ന് വ്യക്തമല്ല. സ്റ്റേബിൾ വേർഷൻ റിലീസാവുമ്പോഴേ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ഉപയോഗിക്കാനാവൂ. ബീറ്റ ഉപഭോക്താക്കൾ നൽകുന്ന റിപ്പോർട്ട് പരിഗണിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിയാവും കമ്പനി സ്റ്റേബിൾ വേർഷൻ റിലീസ് ചെയ്യുക. എന്നാൽ, എപ്പോഴാവും ഈ സ്റ്റേബിൾ വേർഷൻ പുറത്തിറങ്ങുക എന്നതിനെപ്പറ്റി വിവരങ്ങളില്ല. ബീറ്റ ടെസ്റ്റിങ് നടക്കുന്നതുകൊണ്ട് തന്നെ ഏറെ വൈകാതെ സ്റ്റേബിൾ വേർഷൻ റിലീസായേക്കുമെന്നാണ് പ്രതീക്ഷകൾ. എന്നാൽ ഇതിനെപ്പറ്റി കൃത്യമായ തീയതിയോ മറ്റ് വിശദാംശങ്ങളോ കമ്പനി അറിയിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ താമസിയാതെ പുതിയ അപ്ഡേറ്റ് എത്തുമെന്നാണ് ടെക് ലോകം കരുതുന്നത്.