Threaded Message Replies: മെസേജുകൾ തപ്പി നടക്കേണ്ട… എക്സ് പോലെ വാട്‌സ്ആപ്പ്; ‘ത്രഡഡ് മെസേജ് റിപ്ലൈ’ ഫീച്ചർ ഉടനെത്തും

WhatsApp Threaded Message Replies: ഇത് വരുന്നതോടെ ഉപയോക്താക്കൾക്ക് ചാറ്റുകളിൽ നിന്ന് മെസ്സേജുകൾ കണ്ടെത്താനും അതിന് മറുപടി നൽകാനും എളുപ്പമായിരിക്കും. മെസേജുകൾ നിങ്ങൾക്ക് ലിസ്റ്റ് ചെയ്ത് കാണാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.

Threaded Message Replies: മെസേജുകൾ തപ്പി നടക്കേണ്ട... എക്സ് പോലെ വാട്‌സ്ആപ്പ്; ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചർ ഉടനെത്തും

പ്രതീകാത്മക ചിത്രം

Published: 

15 Mar 2025 13:53 PM

മെസ്സേജിം​ഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ വരാൻ പോകുന്ന പുതിയ ഫീച്ചറിനെക്കുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വ്യത്യസ്തായ മറ്റൊരു ഫീച്ചർ കൊണ്ടുവരാനുള്ള തയായാറെടുപ്പിലാണ് വാട്സ്ആപ്പ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എക്‌സിലെ പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകൾ’ (Threaded Message Replies) കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഇപ്പോൾ വാട്സ്ആപ്പ്.

ഇത് വരുന്നതോടെ ഉപയോക്താക്കൾക്ക് ചാറ്റുകളിൽ നിന്ന് മെസ്സേജുകൾ കണ്ടെത്താനും അതിന് മറുപടി നൽകാനും എളുപ്പമായിരിക്കും. മെസേജുകൾ നിങ്ങൾക്ക് ലിസ്റ്റ് ചെയ്ത് കാണാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. വാട്സ്ആപ്പ് അപ്‌ഡേറ്റുകൾ അറിയിക്കുന്ന വാബീറ്റ ഇൻഫോയാണ് പുത്തൻ ഫീച്ചർ വരാൻപോകുന്നതിനെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.

വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും കമ്മ്യൂണിറ്റികളിലും ചാനലുകളിലും ഉൾപ്പെടെ ‘ത്രഡഡ് മെസേജ് റിപ്ലൈ’ ഫീച്ചർ കൊണ്ടുവരാനാണ് കമ്പനി പദ്ധതിയിടുന്നത്. ഒരു ക്വാട്ടഡ് മെസേജിനുള്ള എല്ലാ റിപ്ലൈകളും ഒറിജിനൽ മെസേജുമായി കണക്റ്റ് ചെയ്ത് തന്നെ ഈ ഫീച്ചറിലൂടെ കാണാൻ സാധിക്കും. ഒരു ചാറ്റിനുള്ളിൽ മെസ്സേജുകൾ തപ്പി നടക്കേണ്ടി വരുന്ന രീതി ഇതോടെ മാറികിട്ടുകയും ചെയ്യും.

എക്സിലേതിന് സമാനമായ ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചർ വാട്സ്ആപ്പിൽ എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. സാധാരണ വാട്സ്ആപ്പ് പുറത്തിറക്കുന്ന ഏതൊരു ഫീച്ചറുകളും ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത നേടാറുണ്ട്. ​ഗ്രൂപ്പ് ചാറ്റികൾക്കാകും ഈ ഫീച്ചർ കൂടുതൽ ഉപയോ​ഗപ്രതമാവുക.

വാട്സ്ആപ്പിൻറെ പുത്തൻ ഫീച്ചർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. വാട്സ്ആപ്പ് ആൻഡ്രോയ്ഡ് 2.25.7.7 ബീറ്റ അപ്‌ഡേറ്റിലാണ് ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചർ പരീക്ഷിക്കാന ഒരുങ്ങുന്നത്. മെറ്റ എപ്പോഴാണ് ഈ ഫീച്ചർ പുറത്തിറക്കുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം മാത്രമെ ആഗോളതലത്തിൽ അവതരിപ്പിക്കുകയുള്ളൂ.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ