Whatsapp New Update: വാട്‌സ്ആപ്പിലൂടെ ഏത് ഭാഷക്കാരുമായും ചാറ്റ് ചെയ്യാം…; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
Whatsapp Updation: തർജ്ജമ ചെയ്യുന്ന സന്ദേശങ്ങൾക്ക് കീഴിൽ തർജ്ജമ ചെയ്തതാണെന്ന് അറിയിക്കുന്ന ലേബലും ഉണ്ടാവുന്നതാണ്. നിലവിൽ ഈ ഫീച്ചർ നിർമ്മാണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ഭാവിയിൽ വാട്‌സ്ആപ്പ് അപ്‌ഡേറ്റുകളിൽ ഈ ഫീച്ചർ എത്തിതുടങ്ങും.
ഒട്ടേറെ സൗഹൃദങ്ങൾ പങ്കുവെക്കപ്പെടുന്നൊരിടമാണ് വാട്‌സ്ആപ്പ്. എന്നാൽ ഓരോരുത്തർക്കും എഴുതാനും പറയാനും അറിയുന്ന ഭാഷകളിലൂടെ മാത്രമേ വാട്‌സ്ആപ്പിലൂടെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാനാവുകയുള്ളൂ. എന്നാൽ ഇനി ആ തടസം വാട്സ്ആപ്പിലുണ്ടാകില്ല. ഏത് ഭാഷക്കാരുമായും ചാറ്റ് ചെയ്യാൻ ഇനി വാട്‌സാപ്പിലൂടെ സാധിക്കും. ഇതിനായി സന്ദേശങ്ങൾ ഓട്ടോമാറ്റിക് ആയി ട്രാൻസ് ലേറ്റ് (automatically translates) ചെയ്യുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് (Whatsapp New Update) വാട്‌സ്ആപ്പ് ഇപ്പോൾ.
വരുന്ന ഓരോ പുതിയ സന്ദേശവും ഉപഭോക്താവിന് മനസിലാവുന്ന ഭാഷയിലേക്ക് തർജ്ജമ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി പ്രത്യേകം ലാംഗ്വേജ് പായ്ക്ക് ഡൗൺലോഡ് ചെയ്യേണ്ടിവരും. തർജ്ജമ ചെയ്യുന്ന സന്ദേശങ്ങൾക്ക് കീഴിൽ തർജ്ജമ ചെയ്തതാണെന്ന് അറിയിക്കുന്ന ലേബലും ഉണ്ടാവുന്നതാണ്. നിലവിൽ ഈ ഫീച്ചർ നിർമ്മാണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ഭാവിയിൽ വാട്‌സ്ആപ്പ് അപ്‌ഡേറ്റുകളിൽ ഈ ഫീച്ചർ എത്തിതുടങ്ങും.
ALSO READ: മെസേജുകൾക്ക് ലൈവ് ട്രാൻസലേഷൻ; ഗൂഗിൾ സാങ്കേതിക വിദ്യ പരീക്ഷിച്ച് വാട്സപ്പ്
വാട്‌സ്ആപ്പിന്റെ 2.24.15.12 ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടെത്തിയതെന്ന് വാബീറ്റ ഇൻഫോ എന്ന ഫീച്ചർ ട്രാക്കർ വെബ്‌സൈറ്റ് പറയുന്നത്. വാട്‌സ്ആപ്പിന്റെ തന്നെ ട്രാൻസ്ലേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഈ ഫീച്ചറിന്റെ പ്രവർത്തനം. ഫോണിൽ തന്നെ ആയിരിക്കും ഇതിന്റെ പ്രൊസസിങ് നടക്കുന്നതും. ഇതുവഴി സന്ദേശങ്ങളുടെ സ്വകാര്യതയും എൻക്രിപ്ഷനും ഉറപ്പുവരുത്താൻ സാധിക്കും. തുടക്കത്തിൽ ഇംഗ്ലീഷ്, അറബിക്, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ, ഹിന്ദി ഭാഷകളിലാണ് ഈ ഫീച്ചർ എത്തുക.
സമാനമായി ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാൻ സാധിക്കുന്ന ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചറും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. വോയ്സ് മെസേജുകൾ കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ അവ വായിച്ചറിയാൻ ഈ ഫീച്ചർ സഹായകമായേക്കും. വാട്‌സ്ആപ്പിൽ പുതിയ ഫേവറൈറ്റ്‌സ് ഫിൽറ്റർ ഉൾപ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.