AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Whatsapp Update: വാട്സപ്പിൻ്റെ മെസേജ് ട്രാൻസിലേഷൻ ഫീച്ചർ ഉടൻ പുറത്ത്; ബീറ്റ ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി

Whatsapp Message Translation Feature: വാട്സപ്പിൻ്റെ മെസേജ് ട്രാൻസിലേഷൻ ഫീച്ചർ ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമായിത്തുടങ്ങി. ആൻഡ്രോയ്ഡിൻ്റെ ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്.

Whatsapp Update: വാട്സപ്പിൻ്റെ മെസേജ് ട്രാൻസിലേഷൻ ഫീച്ചർ ഉടൻ പുറത്ത്; ബീറ്റ ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി
വാട്സപ്പ്Image Credit source: Unsplash
abdul-basith
Abdul Basith | Published: 21 Apr 2025 10:07 AM

വാട്സപ്പ് മെസേജ് ട്രാൻസിലേഷൻ ഫീച്ചർ ഉടൻ അവതരിപ്പിച്ചേക്കും. ആൻഡ്രോയ്ഡിൻ്റെ ബീറ്റ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങി. ആൻഡ്രോയ്ഡിൻ്റെ ഏറ്റവും പുതിയ വാട്സപ്പ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായത്. അതുകൊണ്ട് തന്നെ ഏറെ വൈകാതെ ഫീച്ചറിൻ്റെ സ്റ്റേബിൾ വേർഷൻ ഉടൻ ലഭ്യമാകും എന്നാണ് വിവരം.

പുതിയ ബീറ്റ വേർഷനിലെ സെറ്റിങ്സിൽ ഓട്ടോമാറ്റിക് ട്രാൻസലേറ്റ് ഓപ്ഷൻ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഉപഭോക്താവിൻ്റെ ഡിവൈസിലാണ് ട്രാൻസിലേഷൻ നടക്കുക. കമ്പനി സെർവർ ഇതിനായി ഉപയോഗിക്കില്ല. ട്രാൻസിലേഷൻ ഫീച്ചർ ഉപയോഗിക്കണമെങ്കിൽ ലാംഗ്വേജ് പാക്കുകൾ ഡൗൺലോഡ് ചെയ്യണം. വാട്സപ്പ് ചാനലുകളിലും ചാറ്റുകളിലുമൊക്കെ ഈ ഫീച്ചർ ലഭ്യമാവും.

ആൻഡ്രോയ്ഡ് വാട്സപ്പ് ബീറ്റ വേർഷൻ 2.25.12.25ലാണ് പുതിയ ഫീച്ചർ കണ്ടെത്തിയത്. ഈ ബീറ്റ ഉപഭോക്താക്കൾക്ക് ട്രാൻസിലേറ്റ് മെസേജസ് ഫീച്ചറുകൾ ലഭിക്കും. 2024 ജൂലായ് മുതൽ ഈ ഫീച്ചറിൽ കമ്പനി പരീക്ഷണങ്ങൾ നടത്തുകയാണെന്നാണ് വിവരം.

Also Read: Telecom Tariff Hike: നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ; വർഷാവസാനത്തോടെ തുക വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

ഫീച്ചറുകൾ പൊതുവായി ലഭ്യമായിത്തുടങ്ങുമ്പോൾ ട്രാൻസിലേറ്റ് മെസേജസ് ടോഗിൾ ഓൺ ചെയ്യണം. പ്രത്യേക കോൺവർസേഷനുകളിൽ ഇത് കാണാനാവും. ഇത് ഓണാക്കിക്കഴിഞ്ഞാൽ ഏത് ഭാഷയിലേക്കാണ് മെസേജുകൾ ട്രാൻസിലേറ്റ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്യാം. സ്പാനിഷ്, അറബിക്, പോർച്ചുഗീസ്, ഹിന്ദി, റഷ്യൻ എന്നീ ഭാഷകളാണ് ലാംഗ്വേജ് പാക്കിലുള്ളത്. ഭാഷ തിരഞ്ഞെടുത്തുകഴിയുമ്പോൾ ഈ ഭാഷാ പാക്ക് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഈ പാക്ക് ഡൗൺലോഡ് ചെയ്താൽ മെസേജ് ട്രാൻസിലേറ്റ് ചെയ്യാം. ഓഫ്‌ലൈനിലും മെസേജുകൾ ട്രാൻസിലേറ്റ് ചെയ്യാനാവുമെന്ന് വാട്സപ്പ് അറിയിച്ചു. അതിനാൽ മെറ്റയുടെ സർവറിലല്ല, ഉപഭോക്താവിൻ്റെ ഡിവൈസിലാണ് ട്രാൻസിലേഷൻ നടക്കുക.

വാട്സപ്പ് ചാറ്റുകളിലെ മെസേജുകൾ സ്വമേധയാ ട്രാൻസിലേറ്റ് ചെയ്യാനും പ്രത്യേക മെസേജുകൾ മാത്രമായി ട്രാൻസിലേറ്റ് ചെയ്യാനും കഴിയും. ഇത് രണ്ടിനും രണ്ട് തരത്തിലുള്ള ഓപ്ഷനുകൾ പുതിയ ഫീച്ചറിലുണ്ട്. എപ്പോഴാണ് ഈ ഫീച്ചർ പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങുക എന്നതിൽ വ്യക്തതയില്ല. ബീറ്റ ടെസ്റ്റിങ് നടക്കുന്നത് കൊണ്ടുതന്നെ ഏറെ വൈകാതെ ഈ ഫീച്ചറിൻ്റെ സ്റ്റേബിൾ വേർഷൻ സാധാരണക്കാർക്കും ലഭ്യമായേക്കും.