Whatsapp Features: ചാറ്റുകൾ, കോളുകൾ, ചാനലുകൾ… അടിമുടി മാറ്റം; പുതിയ വാട്സ്ആപ്പ് ഫീച്ചറുകൾ ഇങ്ങനെ
Whatsapp New Features: ഐഫോണിൽ ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനും അയക്കാനും കഴിയുന്നതാണ്. ചാറ്റ് വിൻഡോയിലെ അറ്റാച്ച്‌മെന്റിലാണ് ഇതിനായുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്. ഇത് കൂടാതെ ഐഫോൺ ഉപഭോക്താക്കൾക്ക് ഡിഫോൾട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്‌സാപ്പ് ഉപയോഗിക്കാനാവും.

പുതിയ മാറ്റങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്. ഇപ്പോഴിതാ വാട്സ്ആപ്പ് പുതിയ അപ്ഡേറ്റുകളുമായാണ് എത്തിയിരിക്കുന്നത്. ചാറ്റുകൾ, കോളുകൾ, ചാനൽ തുടങ്ങിയവയിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ ഗ്രൂപ്പ് ചാറ്റുകൾക്ക് മുകളിൽ ‘ഓൺലൈൻ’ ഇൻഡിക്കേറ്ററുകളായി പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഗ്രൂപ്പിൽ എത്രപേർ ഓൺലൈനിലുണ്ടെന്നും ഇനി മുതൽ കാണിക്കുന്നതാണ്. ചില നോട്ടിഫിക്കേഷനുകൾ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യവും പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
‘നോട്ടിഫൈ ഫോർ’ എന്നതാണ് ഇതിനുള്ള സെറ്റിങ്‌സ് ഓപ്ഷൻ. ഈ ഓപ്ഷനിൽ ഹൈലൈറ്റ്‌സ് തിരഞ്ഞെടുത്താൽ പ്രത്യേകം നോട്ടിഫിക്കേഷനുകൾക്ക് പ്രാധാന്യം നൽകാൻ കഴിയും. മെൻഷൻ ചെയ്യുന്ന നോട്ടിഫിക്കേഷനുകൾ, റിപ്ലൈ സന്ദേശങ്ങൾ, തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകൾക്ക് പ്രാധാന്യം നൽകാം.
മറ്റൊന്ന് ഐഫോണിൽ ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനും അയക്കാനും കഴിയുന്നതാണ്. ചാറ്റ് വിൻഡോയിലെ അറ്റാച്ച്‌മെന്റിലാണ് ഇതിനായുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്. ഇത് കൂടാതെ ഐഫോൺ ഉപഭോക്താക്കൾക്ക് ഡിഫോൾട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്‌സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകൾ വിരലുകൾ ഉപയോഗിച്ച് സൂം ചെയ്യാനും സാധിക്കുന്നതാണ്. വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇനി കോൾ ഡ്രോപ്പാകാതെ ആസ്വദിക്കാം.
ഗ്രൂപ്പ് ചാറ്റുകളിൽ ഇവന്റുകൾ ക്രിയേറ്റ് ചെയ്യാനും ഇനി മുതൽ സാധിക്കും. രണ്ട് പേർ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാം. ആർഎസ് വിപി ഓപ്ഷനിലാണ് ഇതിനുള്ള സൗകര്യം. അതിൽ മേ ബീ എന്നൊരു ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യാം.