5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WhatsApp : വാട്സ്ആപ്പിൽ അറിയാത്ത നമ്പറുകളിൽ നിന്നും മെസേജുകൾ വരുന്നുണ്ടോ? അത് ഇനി ഉണ്ടാകില്ല, പുതിയ ഫീച്ചർ ഇങ്ങനെ

WhatsApp Unknown Numbers Blocking Features : വാട്സ്ആപ്പിലൂടെ നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസഞ്ചർ ആപ്ലിക്കേഷൻ്റെ പുതിയ അപ്ഡേറ്റ്.

WhatsApp : വാട്സ്ആപ്പിൽ അറിയാത്ത നമ്പറുകളിൽ നിന്നും മെസേജുകൾ വരുന്നുണ്ടോ? അത് ഇനി ഉണ്ടാകില്ല, പുതിയ ഫീച്ചർ ഇങ്ങനെ
പ്രതീകാത്മ ചിത്രം (Image Courtesy : Jaque Silva/SOPA Images/LightRocket via Getty Images)
jenish-thomas
Jenish Thomas | Published: 25 Sep 2024 12:58 PM

അറിയാത്ത നമ്പറുകളിൽ നിന്നും വാട്സ്ആപ്പിൽ (WhatsApp) നിരവധി ഫോൺവിളികളും മെസേജുകളും ലഭിക്കുന്നത് ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നും വാട്സ്ആപ്പിൽ തുടർച്ചയായി മെസേജുക8 ലഭിക്കുകയും അത് പിന്നീട് ഒരുപാട് തട്ടിപ്പുകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അതിനെല്ലാം തടയിടാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഫോണിൽ സേവ് ചെയ്യാത്ത അല്ലെങ്കിൽ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത നമ്പറുകളിൽ നിന്നും വാട്സ്ആപ്പിൽ ഫോൺ വിളിയും മെസേജും ലഭിക്കുന്നത് ഒഴിവാക്കാൻ ഓട്ടോ ബ്ലോക്ക് ഫീച്ചറാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസെഞ്ചർ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ പോകുന്നത്.

നിലവിൽ അത്തരത്തിലുള്ള മെസേജുകൾ ലഭിക്കുന്നത് ബ്ലോക്ക് ചെയ്യാനുള്ള ബീറ്റ ടെസ്റ്റിങ് പുരോഗമിക്കുകയാണ്. ഇപ്പോൾ ബീറ്റ വേർഷൻ ഉപയോക്താക്കൾക്ക് ഓട്ടോ ബ്ലാക്ക് ഫീച്ചർ ലഭ്യമായിട്ടുണ്ട്. ബീറ്റാ പതിപ്പിലെ ടെസ്റ്റിങ്ങിന് ശേഷം വാട്സ്ആപ്പ് ഈ ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കെത്തിക്കും. അപരിചതരിൽ നിന്നും ഉപയോക്താക്കൾക്കും കൂടുതൽ സുരക്ഷ ഉറപ്പ് വരുത്താനാണ് വാട്സ്ആപ്പ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. പ്രൈവസി സെക്ഷനിലെ അഡ്വാൻസ് ഫീച്ചറായിട്ടാണ് വാട്സ്ആപ്പ് ഈ സേവനം ഒരുക്കുന്നത്. അടുത്ത ആൻഡ്രോയിഡ് അപ്ഡേറ്റിൽ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായേക്കും.

ALSO READ : ​Instagram: ഇന്‍സ്റ്റാ​ഗ്രാമിൽ സ്പാം ഫോളോവേഴ്സിനെക്കൊണ്ട് പൊറുതിമുട്ടിയോ? എങ്ങനെ കളയാം, എളുപ്പവഴിയിതാ…

ഈ ബ്ലോക്ക് ഫീച്ചർ എങ്ങനെ സജ്ജമാക്കാം?

  1. വാട്സ്ആപ്പിൽ പ്രവേശിക്കുക
  2. സ്ക്രീനിൻ്റെ മുകളിൽ വലതുഭാഗത്ത് കാണുന്ന മൂന്ന് കുത്തുള്ള മെനുവിൽ ടാപ് ചെയ്യുക
  3. തുടർന്ന് സെറ്റിങ്സ് (Settings) തിരഞ്ഞെടുക്കുക
  4. ശേഷം പ്രൈവസി (Privacy) തിരഞ്ഞെടുക്കുക
  5. താഴേക്ക് സ്ക്രോൾ ചെയ്ത് അഡ്വാൻസ്ഡ് (Advanced) എന്ന ഓപ്ഷൻ കാണും അതിൽ ടാപ് ചെയ്യുക
  6. അതിൽ Block Unknown Messages എന്ന ഓപ്ഷൻ കാണും, അത് ഓൺ ആക്കുക.

ഈ ഫീച്ചറിന് പുറമെ വാട്സ്ആപ്പ് പുതിയ തീം അവതരിപ്പിക്കാനുള്ള പരീക്ഷണത്തിലാണ്. നിലവിലുള്ള ലൈറ്റ് ഡാർക്ക് മോഡുകൾക്ക് പുറമെ മറ്റ് കളർ ഫീച്ചറുകളും വാട്സ്ആപ്പ് ഉടൻ അവതരിപ്പിച്ചേക്കും.