WhatsApp Video Call Feature: ഒന്നല്ല..! മൂന്ന് പുതിയ ഫീച്ചറുകൾ; വാട്‌സ്ആപ്പ് വീഡിയോ കോളിനിടെ ഇനി ഇമോജികൾ ഇടാം
WhatsApp Video And Voice Call Feature: ഗൂഗിൾ പ്ലേ സ്റ്റോറിൽ പുതിയ വാട്‌സ്ആപ്പ് ഫീച്ചർ ലഭ്യമാണ്. വാട്‌സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ അപ്‍ഡേറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാബീറ്റ ഇൻഫോ ആണ് പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

എന്നും പുതിയ പരിഷ്കാരങ്ങളുമായി വന്ന് ഉപയോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ലോകത്ത് 3.5 ബില്യൺ ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ടതായതിനാൽ ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദമാകുന്ന തരത്തിലുള്ള മാറ്റങ്ങളും ഇടയ്ക്കിടെ വാട്സ്ആപ്പിൽ കമ്പനി കൊണ്ടുവരാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ അപ്ഡേറ്റുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്താനാണ് പുതിയ ഫീച്ചർ നൽകിയിരിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ പുതിയ വാട്‌സ്ആപ്പ് ഫീച്ചർ ലഭ്യമാണ്. വാട്‌സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ അപ്‍ഡേറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാബീറ്റ ഇൻഫോ ആണ് പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ ഈ സവിശേഷതകൾ ആൻഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമെ ലഭ്യമാകൂ.
ഇൻകമിംഗ് വോയ്‌സ് കോൾ അറിയിപ്പുകൾ ശല്ല്യമായി തോന്നുന്നവർക്ക് അത് നിശബ്‍ദമാക്കാൻ സഹായിക്കുന്ന മ്യൂട്ട് ബട്ടണാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്ന ഒരു പുതിയ ഫീച്ചർ. കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ ഇമോജി പ്രതികരണങ്ങൾ നൽകാനും വാട്‌സ്ആപ്പ് ഫീച്ചർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോ കോളിനിടെ തത്സമയം വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നു.
സ്റ്റാറ്റസിനൊപ്പം പാട്ടായാലോ; ഇൻസ്റ്റഗ്രാമിലെ ഫീച്ചർ വാട്സാപ്പിലും
ഉപയോക്താക്കൾക്കായി അടുത്തിടെ വാട്സ്ആപ്പ് പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കൊപ്പം ഇഷ്ടമുള്ള പാട്ട് കൂടി ചേർക്കാനുള്ള അവസരമാണ് പുതിയ അപ്ഡേറ്റിലൂടെ ഒരുങ്ങുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ ഈ ഫീച്ചർ ലഭ്യമാണ്. വാട്‌സാപ്പ് ഉപയോക്തക്കൾക്ക് കൂടുതൽ രസകരമായ അനുഭവം ലഭിക്കുന്നതിനായാണ് ഇത്തരമൊരു മാറ്റം കമ്പനി ലക്ഷ്യമിടുന്നത്.
ജനപ്രിയ ഗാനങ്ങളുടെ ചെറിയ ഭാഗങ്ങൾ മാത്രം ഇൻസ്റ്റാഗ്രാമിലേതു പോലെ തന്നെ സ്റ്റാറ്റസിനോടൊപ്പം പങ്കുവെക്കാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പഴയതുപോലെ തന്നെ സ്റ്റാറ്റസിനൊപ്പം 24 മണിക്കൂർ നേരമാണ് ഇത് കാണാനാവുക. ഇൻസ്റ്റഗ്രാമിൽ ഉപയോഗിക്കുന്ന മെറ്റയുടെ മ്യൂസിക് ലൈബ്രറി നിങ്ങൾക്ക് ഗാനങ്ങൾ തിരഞ്ഞെടുക്കാൻ പ്രയോജനപ്പെടുത്താവുന്നതാണ്.