Whatsapp: ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഇവന്റ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
Event Feature Introduced in Whatsapp: വാട്‌സ്ആപ്പിലെ മറ്റെല്ലാ കാര്യങ്ങളും പോലെ ഗ്രൂപ്പ് ചാറ്റുകളിലെ ഇവന്റുകളും സ്വകാര്യമായിരിക്കുമെന്നും ഇവന്റില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ ഇതിന്റെ വിശദാംശങ്ങളിലേക്ക് ആക്സസ് ലഭിക്കൂ എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വാട്‌സ്ആപ്പില്‍ അടിക്കടി അപ്‌ഡേഷനുകള്‍ ഉണ്ടാകാറുണ്ട്. എന്താ എപ്പോഴാ സംഭവിക്കുക എന്ന അവസ്ഥയാണ് വാട്‌സ്ആപ്പിന്റെത്, എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കും. അതുപോലെ ഒരു ഫീച്ചറുമായിട്ടെത്തിയിരിക്കുകയാണ് മെറ്റ. ഒരു പുതിയ ഇവന്റ് ഫീച്ചര്‍ ആണ് വാട്‌സ്ആപ്പില്‍ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഇത് വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളും മീറ്റിംഗുകളും മറ്റ് ഇവന്റുകളുമെല്ലാം സംഘടിപ്പിക്കുന്നത് എളുപ്പമാക്കും എന്നാണ് മെറ്റ പറയുന്നത്.
ഈ ഫീച്ചര്‍ നേരത്തെ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റുകളില്‍ അവതരിപ്പിച്ചിരുന്നു. പിന്നീട് സാധാരണ ഗ്രൂപ്പ് ചാറ്റുകളിലേക്കും വ്യാപിപ്പിക്കാന്‍ മെറ്റ തീരുമാനിക്കുകയായിരുന്നു.
Also Read: Apple Vision Pro: വലിയ സ്ക്രീൻ, കുറഞ്ഞ റെസല്യൂഷൻ; വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ 2025ൽ
എന്താണ് പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം
പേര്, ഡിസ്‌ക്രിപ്ഷന്‍, തീയതി, ലൊക്കേഷന്‍, വോയ്സ് അല്ലെങ്കില്‍ വീഡിയോ കോളിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നിവയും അല്ലെങ്കില്‍ വിശദാംശങ്ങള്‍ നല്‍കി ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ സൃഷ്ടിക്കാന്‍ പുതിയ ഇവന്റ് ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും. ഇവന്റ് സൃഷ്ടിച്ചതിന് ശേഷം, ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ക്ഷണം സ്വീകരിക്കാനോ നിരസിക്കാനോ കഴിയും. കൂടാതെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ക്ക് ഇവന്റ് വിശദാംശങ്ങള്‍ ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാനും സാധിക്കുന്നതാണ്.
വാട്‌സ്ആപ്പിലെ മറ്റെല്ലാ കാര്യങ്ങളും പോലെ ഗ്രൂപ്പ് ചാറ്റുകളിലെ ഇവന്റുകളും സ്വകാര്യമായിരിക്കുമെന്നും ഇവന്റില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ ഇതിന്റെ വിശദാംശങ്ങളിലേക്ക് ആക്സസ് ലഭിക്കൂ എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം, ഇവന്റ് റിമൈന്‍ഡറുകള്‍ ചേര്‍ക്കാനും കവര്‍ ഫോട്ടോകള്‍ സജ്ജീകരിക്കാനുമുള്ള പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ് ശ്രമിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവ വഴി നേരിട്ട് മെറ്റാ, എഐ അസിസ്റ്റന്റ് പുറത്തിറക്കിയിട്ടുണ്ട്. അതിനാല്‍ ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ തിരക്ക് കുറഞ്ഞ വഴി കണ്ടെത്താനും തത്സമയ സ്‌കീമാറ്റിക്സ് ലഭിക്കുന്നതിനും എഐ നിങ്ങളെ സഹായിക്കും.