5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WhatsApp theme: ‘പച്ച’പ്പിടിച്ച് വാട്സ്ആപ്പ്; പുത്തൻ നിറവുമായി കമ്പനി

കൂടുതൽ മാറ്റങ്ങൾ പിന്നാലെ വരുമെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

WhatsApp theme: ‘പച്ച’പ്പിടിച്ച് വാട്സ്ആപ്പ്; പുത്തൻ നിറവുമായി കമ്പനി
WhatsApp
neethu-vijayan
Neethu Vijayan | Updated On: 10 Jun 2024 11:42 AM

ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്. അതിനാൽ അതിൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും ശ്രദ്ധിക്കപ്പെടാതെ പോകുകയുമില്ല. വാട്സ്ആപ്പിൻ്റെ നിറം മാറ്റമാണ് ഉപയോക്താക്കൾക്കിടയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പല തീമുകളും വാട്സ്ആപ്പ് പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ പച്ച തീമുമായാണ് വാട്സ്ആപ്പ് നിങ്ങൾക്ക് മുന്നിലെത്തുന്നത്.

ഫെബ്രുവരി മുതലാണ് വാട്സ്ആപ്പ് പുതിയ രീതിയിലേക്ക് മാറിയത്. ഇപ്പോൾ ഇന്ത്യയിലെ ഉപയോക്താക്കൾക്കും പുതിയ അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ രാജ്യത്ത് ചിലയിടത്ത് മാത്രമാണ് ഈ അപ്ഡേറ്റ് ലഭ്യമായിരിക്കുന്നത്. ‘ആധുനികമായ പുത്തൻ അനുഭവം’ പങ്കുവെയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന വാട്സ്ആപ്പ് ഉടമകളായ മെറ്റ അറിയിച്ചു. പുതിയ അപ്ഡേറ്റ് വാട്സ്ആപ്പിനെ ഉപയോ​ഗിക്കാൻ എളുപ്പമുള്ളതാക്കിയിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

നിറം മാത്രമല്ല, സ്പേസിങ്, ഐക്കണുകൾ ഉൾപ്പെടെ മൊത്തത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ്, ഐ ഫോൺ ഉപഭോക്താക്കൾക്ക് മാറ്റം ലഭിക്കും. മുൻപത്തെ പച്ച നിറത്തിൽ മാറ്റം വന്ന തരത്തിലാകും ആൻ‍ഡ്രോയിഡ് ഉപഭോക്താക്കൾ കാണുക. ഡാർക്ക് മോഡിൽ ഉപയോഗിക്കുന്നവർക്കും മാറ്റം കാണാം, വായനാക്ഷമത ലൈറ്റ് മോഡിലായിരിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടുതൽ മാറ്റങ്ങൾ പിന്നാലെ വരുമെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ഇയയ്ക്ക് ആപ്പ് ഡയലർ ഫീച്ചറുമായി വാട്സ്ആപ്പ് എത്തിയിരുന്നു. വാട്സ്ആപ്പിൽ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാവുന്ന ഡയലർ ഓപ്ഷനാണിത്. വാട്ട്സ്ആപ്പ് ട്രാക്കറായ വാബെറ്റ്ഇൻഫോയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ ആപ്പ് ഡയലർ ഫീച്ചർ വരുന്നതോടെ നമ്പറുകൾ സേവ് ചെയ്യാതെ തന്നെ കോൾ ചെയ്യാനാകും. ​ഗൂ​ഗിൾ ഡയലറിനും ട്രൂകോളറിനും വാട്സ്ആപ്പിൻ്റെ പുതിയ ഫീച്ചർ വെല്ലുവിളി ആയേക്കുമെന്നാണ് വിവരം.

ഐഫോൺ ഉപയോക്താക്കൾക്കായി വാട്ട്സ്ആപ്പ് പാസ് കീ വെരിഫിക്കേഷൻ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ആറുമാസങ്ങൾക്ക് മുമ്പ് ആൻഡ്രോയിഡ് പതിപ്പിലും ഈ ഫീച്ചർ പരിചയപ്പെടുത്തിയിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് പുതിയ പാസ് കീ വെരിഫിക്കേഷൻ എന്ന ഈ ഫീച്ചറുകൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സ്ആപ്പ് ലോ​ഗിൻ ചെയ്യുന്നതിന് എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം ഇല്ലാതാവും.
‌‌
പുതിയ ഫീച്ചർ വഴി ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക്‌സ്, ആപ്പിൾ പാസ് കീ മാനേജറിൽ ശേഖരിച്ച പിൻ എന്നിവ ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യാനാകും. ഈ ഫീച്ചർ ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. പാസ് കീ ഫീച്ചർ വരുന്നതോടെ വാട്‌സ്ആപ്പ് മറ്റൊരാൾ ഹാക്ക് ചെയ്യും എന്ന ആശങ്ക വേണ്ട. ഈ ഫീച്ചർ ലഭ്യമാകാൻ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. സെറ്റിങ്‌സിൽ അക്കൗണ്ട് തിരഞ്ഞെടുത്താൽ പാസ് കീ ഓപ്ഷൻ കാണാവുന്നതാണ്.