WhatsApp Updates: വാട്സാപ്പിലെന്താ എല്ലാം താമസിക്കുന്നേ, മെസ്സെൻജറിലൊക്കെ എപ്പോഴെ വന്നു; ചാറ്റ് തീമിലെ കോമഡി
WhatsApp chat theme Updates: വാട്സാപ്പിലെ തീമുകൾക്ക് മുൻപ് തന്നെ, ഇൻസ്റ്റയിലും, മെസ്സെൻജറിലും ചാറ്റ് തീമുകൾ മാറ്റാനുള്ള ഓപ്ഷനുകള്‍ എത്തിയിരുന്നു. ടെലഗ്രാമിൽ വരെയും ഇത്തരം ഫീച്ചറുകൾ ലഭ്യമാണ്

Whatsapp Updates
ഉപയോക്താക്കൾക്ക് മെസ്സേജിങ്ങ് കൂടുതൽ ആകർഷകമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ അപ്ഡേറ്റുകൾ നടപ്പാക്കുകയാണ് വാട്സാപ്പ്. ഏറ്റവും പുതിയതായി ചാറ്റ് തീമുകൾ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ അപ്ഡേറ്റ് വഴി നിങ്ങളുടെ ചാറ്റ് ബബിളുകൾ ഇനി കളർഫുള്ളായി ഉപയോഗിക്കാനാകും എന്നതാണ് പ്രത്യേകത. ഇതിനായി നിരവധി പ്രീ-സെറ്റ് തീമുകൾ വാട്ട്‌സ്ആപ്പ് ഫീച്ചറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ വാട്സാപ്പിലെ തീമുകൾക്ക് മുൻപ് തന്നെ, ഇൻസ്റ്റയിലും, മെസ്സെൻജറിലും ചാറ്റ് തീമുകൾ മാറ്റാനുള്ള ഓപ്ഷനുകള്‍ എത്തിയിരുന്നു. ടെലഗ്രാമിൽ വരെയും ഇത്തരം ഫീച്ചറുകൾ ലഭ്യമാണ്. കാര്യം 30 ഇൻ ബിൽറ്റ് വാൾ പേപ്പർ ഓപ്ഷനുകളൊക്കെയും ആപ്പിലുണ്ടെങ്കിലും ഇനി പഴയ തീം തന്നെയാണ് വേണ്ടതെങ്കിൽ അതിനും സാധിക്കും.
2020-ൽ
മെറ്റയുടെ ഫേസ്ബുക്ക് മെസ്സെൻജർ, ഇൻസ്റ്റഗ്രാം തുടങ്ങി ആപ്പുകളിൽ 2020-ൽ തന്നെ ചാറ്റ് തീം അപ്ഡേറ്റുകൾ എത്തിയിരുന്നു. എന്നാൽ വാട്സാപ്പിൽ എന്താണിത് താമസിച്ചതെന്ന് ടെക് വിദഗ്ധർ .ചോദിക്കുന്നു. ചാറ്റ് വാൾ പേപ്പറുകൾ മാറ്റാൻ സാധിക്കുന്ന അപ്ഡേറ്റുകൾ നേരത്തെ വാട്സാപ്പിലുണ്ടായിരുന്നുവെങ്കിലും ഓപ്ഷനുകൾ പരിമിതമായിരുന്നു.
ഡിഫോൾട്ട് തീം
അലങ്കാരങ്ങളൊന്നും വേണ്ട സിമ്പിളായി പഴയ ആ ഡിഫോൾട്ട് തീം തന്നെ മതിയെന്ന് തോന്നിയാലും പ്രശ്നമില്ല. എല്ലാ ചാറ്റുകളിലും ഡിഫോൾട്ട് തീം പ്രയോഗിക്കാൻ, ഉപയോക്താക്കൾ സെറ്റിംഗ്‌സിലേക്ക് പോയി ചാറ്റ്‌സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം, ഡിഫോൾട്ട് ചാറ്റ് തീം ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. അവിടെ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ചാറ്റ് തീം തിരഞ്ഞെടുക്കാം.
വ്യക്തിഗത ചാറ്റ്
വ്യക്തിഗത ചാറ്റുകളുടെ നിറം മാറ്റാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്കുണ്ട്. ഇതിനായി, iOS ഉപയോക്താക്കൾ സ്ക്രീനിന്റെ മുകളിലുള്ള ചാറ്റ് നെയിമിൽ ടാപ്പ് ചെയ്യാം. അതേസമയം, ആൻഡ്രോയിഡ് ഉപയോക്താക്കൾ സംഭാഷണത്തിലെ മൂന്ന്-ഡോട്ട് മെനുവിലൂടെ ചാറ്റ് തീം ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം