WhatsApp Video Notes: വാട്‌സ്ആപ്പ് ക്യാമറയിൽ ‘വീഡിയോ നോട്ട്’ മോഡ്; പുതിയ പരിഷ്കരണവുമായി കമ്പനി

WhatsApp Video Notes Updation: വാട്‌സ്ആപ്പിൻ്റെ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റാ പതിപ്പുകളിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. നിലവിൽ വാട്‌സ്ആപ്പിൽ ഉപഭോക്താക്കളുടെ ശ്രദ്ധയിൽ പെടാതെ മറഞ്ഞിരിക്കുന്ന ഒരു ഫീച്ചറാണ് ഇത്.

WhatsApp Video Notes: വാട്‌സ്ആപ്പ് ക്യാമറയിൽ വീഡിയോ നോട്ട് മോഡ്; പുതിയ പരിഷ്കരണവുമായി കമ്പനി

WhatsApp.

Published: 

06 Jul 2024 13:05 PM

വാട്‌സ്ആപ്പിൻ്റെ (WhatsApp) ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ക്യാമറയിൽ ‘വീഡിയോ നോട്ട് മോഡ്’ (WhatsApp Video Notes) പരീക്ഷിക്കാനൊരുങ്ങി കമ്പനി. ഇനി മുതൽ വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയ്യാനും അത് വീഡിയോ നോട്ടുകളായി അയക്കാനും സാധിക്കും. വാട്‌സ്ആപ്പിൻ്റെ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റാ പതിപ്പുകളിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. നിലവിൽ വാട്‌സ്ആപ്പിൽ ഉപഭോക്താക്കളുടെ ശ്രദ്ധയിൽ പെടാതെ മറഞ്ഞിരിക്കുന്ന ഒരു ഫീച്ചറാണ് ഇത്.

2023-ലാണ് 60 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകൾ വീഡിയോ നോട്ട് ആയി അയക്കാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചത്. ടെലഗ്രാമിലെ വീഡിയോ മെസേജുകൾക്ക് സമാനമാണ് ഇതും. വീഡിയോ നോട്ടുകളായി അയക്കുന്ന ദൃശ്യങ്ങൾ വൃത്താകൃതിയിലായാണ് ചാറ്റിൽ പ്രത്യക്ഷപ്പെടുന്നതാണ്. ഇത് ഒരു ജിഫിന് സമാനമായാണ് പ്ലേ ആയിക്കൊണ്ടിരിക്കുക. ചാറ്റ് വിൻഡോയ്ക്ക് താഴെയുള്ള ക്യാമറ ബട്ടൻ ഹോൾഡ് ചെയ്ത് പിടിച്ചുകൊണ്ടാണ് വീഡിയോ നോട്ട് ചിത്രീകരിക്കേണ്ട്.

ALSO READ: ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഇവന്റ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്‌

എന്നാൽ വാട്സ്ആപ്പിൽ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് പലർക്കും അറിയില്ല. ചാറ്റുകളിൽ നീളമേറിയ സന്ദേശങ്ങൾ ടൈപ്പ് ചെയ്യാൻ മടിയുള്ളവരാണ് വോയ്‌സ് മെസേജുകൾ അയക്കുന്നത്. ഈ ശബ്ദത്തിനൊപ്പം നിങ്ങളുടെ വീഡിയോ കൂടി അയയ്ക്കാവുന്നതാണ് വീഡിയോ നോട്ട് മോഡ്. 60 സെക്കന്റ് ദൈർഘ്യമുള്ള ചെറു വീഡിയോകളാണ് പങ്കുവെക്കാൻ സാധിക്കുന്നത്.

എന്നാൽ പുതിയ അപ്‌ഡേറ്റിൽ ഈ വീഡിയോ നോട്ട് ചിത്രീകരിക്കാൻ ക്യാമറ വിൻഡോയിൽ തന്നെ സൗകര്യമുണ്ടാവുന്നതാണ്. ഇതുവഴി ഉപഭോക്താക്കൾക്ക് വീഡിയോ നോട്ട് ഫീച്ചർ കൂടുതൽ പരിചിതമാവുകയും അത് എളുപ്പം ഉപയോഗിക്കുകയും ചെയ്യാം. ഇതിനായി ഒരു ചാറ്റ് തുറന്ന് താഴെയുള്ള ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്താൽ ക്യാമറ സ്‌ക്രീൻ തുറന്നുവരും. നിലവിൽ കാഴെ വീഡിയോ, ഫോട്ടോ എന്നീ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. ഇവയ്‌ക്കൊപ്പമാണ് പുതിയ വീഡിയോ നോട്ട് ഓപ്ഷനും കൂടി ലഭിക്കുക.

അടുത്തിടെ മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഇന്ത്യയിൽ 66 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചിരുന്നു. നിരോധിച്ച 6,620,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിൽ 1,255,000 എണ്ണം ഉപയോക്താക്കളിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ ബ്ലോക്ക് ചെയ്‌തതായി കമ്പനി അറിയിച്ചു. ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് 13,367 പരാതികളാണ് കമ്പനിക്ക് ലഭിച്ചു. ലഭിച്ച പരാതികളിൽ 31 എണ്ണം മാത്രമാണ് പരിഹരിക്കപ്പെട്ടതെന്നും കമ്പനി അറിയിച്ചു.

സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ