5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Whatsapp Update: ഇനി സ്റ്റാറ്റസിൽ ഗ്രൂപ്പുകളെയും മെൻഷൻ ചെയ്യാം…; അടുത്ത അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

Group Mention Whatsapp Update: ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ട സാഹചര്യം മാറികിട്ടും. ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കുന്നതാണ്. ഈ അറിയിപ്പിലൂടെ തന്നെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനും സാധിക്കും.

Whatsapp Update: ഇനി സ്റ്റാറ്റസിൽ ഗ്രൂപ്പുകളെയും മെൻഷൻ ചെയ്യാം…; അടുത്ത അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 26 Nov 2024 12:06 PM

മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് വ്യൂവേഴ്‌സിൻറെ എണ്ണം ഇടയ്ക്കിടെ എടുത്തുനോക്കുന്നത് നമുകൊക്കെ ഇഷ്ടമുള്ള കാര്യമാണ്. ആരെല്ലാം കണ്ടുവെന്നറിയാനുള്ള ആകാംക്ഷയാണ് ഇതിന് പിന്നിൽ. ഇതിനിടയിൽ വാട്‌സ്ആപ്പിൽ പുതിയ മെൻഷൻ ഓപ്ഷൻ മെറ്റ അവതരിപ്പിച്ചിരുന്നു. ഈ അപ്ഡേറ്റ് ഹിറ്റായതിന് പിന്നാലെ ഇപ്പോഴിതാ പുതിയ അപ്ഡേറ്റുമായി വന്നിരിക്കുകയാണ് കമ്പനി. പുതിയ അപ്ഡേറ്റിലൂടെ നമ്മളൊരു സ്റ്റാറ്റസ് ഇട്ടാൽ വാട്സ്ആപ്പിലുള്ള ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനുമാകും എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

വാട്‌സ്ആപ്പിൻറെ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസിലെ ഗ്രൂപ്പ് ചാറ്റ് മെൻഷൻ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ അഞ്ച് വ്യക്തികളെ മാത്രമാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ട സാഹചര്യം മാറികിട്ടും. ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കുന്നതാണ്. ഈ അറിയിപ്പിലൂടെ തന്നെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനും സാധിക്കും.

അതേസമയം ഗ്രൂപ്പ് ചാറ്റുകൾ സൈലൻറാക്കി വെയ്ക്കുന്നവർക്ക് ഗ്രൂപ്പിനെ മെൻഷൻ ചെയ്ത നോട്ടിഫിക്കേഷൻ ലഭിക്കുകയില്ല. വ്യക്തികളെ മെൻഷൻ ചെയ്യുന്നതിന് പരിമിതി ഉള്ളതുപോലെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകൾ മെൻഷൻ ചെയ്യുന്നതിന് പരിമിതി വരുമോയെന്നതിൽ കമ്പനി വ്യക്തതമാക്കിയിട്ടില്ല.

മെറ്റ അടുത്തിടെ വാട്‌സ്ആപ്പിലെ വോയിസ് മെസേജുകൾ വായിക്കാനാകുന്ന രൂപത്തിലാക്കി മാറ്റുന്ന (വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ്) ഫീച്ചർ അവതരിപ്പിച്ചിരുന്നു. ശബ്ദസന്ദേശങ്ങൾ ഇനി മുതൽ ടെക്സ്റ്റായി എളുപ്പത്തിൽ ട്രാൻസ്‌ക്രിപ്റ്റ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയത്. ആൻഡ്രോയിഡിലും ഐഒഎസിലും ഒരേപോലെ ഈ ഫീച്ചർ ലഭ്യമാകും. വോയ്സ് സന്ദേശങ്ങൾ ടെക്സ്റ്റിലേക്ക് മാറ്റാൻ എഐ ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറച്ച് വിശദാംശങ്ങൾ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല.

എന്നാൽ വോയ്സ് സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി തുടരുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. നിങ്ങൾ ഉപയോഗിക്കുന്ന ശബ്ദം മൂന്നാമതൊരാൾക്ക് അറിയാൻ സാധിക്കില്ല എന്നാണ് ഇതിനർത്ഥം. ഇംഗ്ലീഷ്, പോർച്ചുഗീസ്, സ്പാനിഷ്, റഷ്യൻ എന്നീ നാല് ഭാഷകളിലാണ് നിലവിൽ വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റ് ആരംഭിക്കുകയെന്നും കമ്പനി അറിയിച്ചിരുന്നു.

Latest News