Wayanad Landslides: വയനാടിന് കരുത്താകാന്‍ ഗെയിമിങ് കമ്യണിറ്റിയും; ലൈവ് സ്ട്രീമിങ്ങിലൂടെ നേടിയത് 8 ലക്ഷം രൂപ
Wayanad Landslides Updates: എങ്ങനെയാണ് പരസ്പരം പോരാടി പണമുണ്ടാക്കുകയെന്നും ആ പണം സമൂഹത്തിനായി വിനിയോഗിക്കുന്നത് എങ്ങനെയാണെന്നും ഗെയിമിങ് കമ്മ്യൂണിറ്റി കാണിച്ചുതരികയാണ്.
ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നശിച്ചവര്‍ക്കായി കൈകോര്‍ക്കുകയാണ് നാട്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി വയനാട്ടിലേക്ക് സഹായം ഒഴുകികൊണ്ടിരിക്കുകയാണ്. വീടും നാടും ഉറ്റവരെയും നഷ്ടപ്പെട്ട് പതിനായിരങ്ങളാണ് ക്യാമ്പില്‍ കഴിയുന്നത്. അവര്‍ക്ക് വീടുവെച്ച് കൊടുക്കാമെന്ന് പറഞ്ഞുകൊണ്ടും സ്ഥലം വാഗ്ദാനം ചെയ്തുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തുന്നത്. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ വയനാടിനായി ചെയ്യാന്‍ എല്ലാവരും ഒരുക്കമാണ്. ഇപ്പോഴിതാ വയനാടിനായി കൈകോര്‍ത്ത കുറച്ചുപേരാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
Also Read: CMDRF: ദുരിതാശ്വാസം ലഭിക്കുന്നതിനായി എങ്ങനെ അപേക്ഷിക്കണം? യുപിഐ വഴി ആരും നിക്ഷേപിക്കാനും മറക്കേണ്ട
ഗെയിമിങ്ങില്‍ താത്പര്യമില്ലാത്തവര്‍ക്ക് അധികം പരിചയമില്ലാത്തൊരു വിഭാഗമാണ് ഗെയിമിങ്ങ് കമ്മ്യൂണിറ്റി. വലിയ നേട്ടങ്ങളൊക്കെ അവര്‍ കൈവരിക്കുന്നുണ്ടെങ്കിലും അവരെ അങ്ങനെ ആര്‍ക്കും അറിയില്ല. ഇവരെ കുറിച്ച് പൊതുവേ ഉയരുന്നൊരു പരാതിയാണ് ഒന്നിനെ കുറിച്ചും ചിന്തിക്കാതെ എപ്പോഴും ഗെയിം കളിക്കുകയാണെന്നത്. എന്നാല്‍ ഇങ്ങനെ ഗെയിം കളിച്ച് കിട്ടുന്ന പണം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ വിനിയോഗിക്കുന്നുണ്ട്.
എങ്ങനെയാണ് പരസ്പരം പോരാടി പണമുണ്ടാക്കുകയെന്നും ആ പണം സമൂഹത്തിനായി വിനിയോഗിക്കുന്നത് എങ്ങനെയാണെന്നും ഗെയിമിങ് കമ്മ്യൂണിറ്റി കാണിച്ചുതരികയാണ്.
മൂന്ന് മണിക്കൂര്‍ ലൈവ് സ്ട്രീമിങ് നടത്തിയാണ് ഇവര്‍ വയനാടിനായി പണം കണ്ടെത്തിയത്. ഒന്നും രണ്ടും രൂപയല്ല 8 ലക്ഷം രൂപയാണ് ഇവര്‍ക്ക് സമാഹരിക്കാനായത്. ഒരു രൂപ മുതല്‍ അയച്ചുതന്നവര്‍ ഈ പണസമാഹരണ യജ്ഞത്തിന്റെ ഭാഗമാണെന്ന് ലൈവ് സ്ട്രീമിങ്ങിലെ പങ്കാളിയായ ഒരാള്‍ പറയുന്നു.
View this post on Instagram
എന്തായാലും ഈ കൂട്ടായ്മ നടത്തിയ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. വെറുതെ ഗെയിം കളിച്ച് സമയം കളയുകയല്ല ഞങ്ങള്‍ പണമുണ്ടാക്കുന്നുണ്ട്, അത് നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഈ ചെറുപ്പക്കാരും തെളിയിച്ചിരിക്കുകയാണ്.