5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fake UPI Apps Alert : യുപിഐ പെയ്മെൻ്റിന് ശേഷം കേൾക്കുന്ന ശബ്ദം പോലും വ്യാജം, വമ്പൻ തട്ടിപ്പിൻ്റെ മുന്നറിയിപ്പ്

Fake UPI App Issue: ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ പേയ്‌മെൻ്റുകൾക്കായി തട്ടിപ്പുകാർ വ്യാജ യുപിഐ ആപ്പുകളാണ് ഉപയോഗിക്കുന്നത്. വ്യാജ ആപ്പുകൾ വഴി കടകളിലെ സൗണ്ട്ബോക്സിൻ്റേത് പോലെയുള്ള പേയ്മമെൻ്റ് സ്ഥിരീകരണ സന്ദേശം ഫോണിലെ വ്യാജ ആപ്പിൽ പ്ലേ ചെയ്യും

Fake UPI Apps Alert : യുപിഐ പെയ്മെൻ്റിന് ശേഷം കേൾക്കുന്ന ശബ്ദം പോലും വ്യാജം, വമ്പൻ തട്ടിപ്പിൻ്റെ മുന്നറിയിപ്പ്
Fake Upi AppsImage Credit source: TV9 Network
arun-nair
Arun Nair | Published: 04 Apr 2025 10:54 AM

യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് വൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൈബർ സുരക്ഷാ വിദഗ്ധർ. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്കും, കച്ചവടക്കാർക്കുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യഥാർത്ഥ പേയ്മെൻ്റ് ആപ്പുകൾക്ക് സമാനമായ യുപിഐ ആപ്പുകൾ തട്ടിപ്പുകാർ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കടയുടമകളെയും വ്യാപാരികളെയും ചെറുകിട ബിസിനസുകാരെയുമാണ് ഇത്തരം തട്ടിപ്പുകാർ ലക്ഷ്യം വെക്കുന്നത്.

സൗണ്ട്ബോക്സ് അലർട്ടുകളുള്ള വ്യാജ യുപിഐ പേയ്‌മെൻ്റുകൾ

ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ പേയ്‌മെൻ്റുകൾക്കായി തട്ടിപ്പുകാർ വ്യാജ യുപിഐ ആപ്പുകളാണ് ഉപയോഗിക്കുന്നത്. വ്യാജ ആപ്പുകൾ വഴി കടകളിലെ സൗണ്ട്ബോക്സിൻ്റേത് പോലെയുള്ള പേയ്മമെൻ്റ് സ്ഥിരീകരണ സന്ദേശം ഫോണിലെ വ്യാജ ആപ്പിൽ പ്ലേ ചെയ്യുന്നു, പക്ഷേ യഥാർത്ഥത്തിൽ പണം കൈമാറ്റം ചെയ്യുന്നില്ല. ഈ വ്യാജ യുപിഐ ആപ്പുകൾ ടെലിഗ്രാമിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിക്കുന്നതിനാൽ നിരവധിപേരുടെ കയ്യിൽ ഇവ എത്തിയിട്ടുണ്ടെന്നാണ് വിശ്വാസം.

വ്യാജ ആപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു?

ഒറ്റ നോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്ന തരത്തിലായിരിക്കും വ്യാജ ആപ്പുകളും. സമാനമായ ഇൻ്റർഫേസുകളും സവിശേഷതകളുമുള്ള ജനപ്രിയ യുപിഐ ആപ്പുകൾ തട്ടിപ്പുകാർ തന്നെ ക്ലോൺ ചെയ്തിട്ടുണ്ട്. ഈ വ്യാജ ആപ്പുകൾ വഴി തെറ്റായ പേയ്‌മെന്റ് സ്ഥിരീകരണ ശബ്ദങ്ങൾ സൃഷ്ടിക്കുന്നു, ഇത് ഇടപാട് വിജയകരമാണെന്ന് തോന്നിപ്പിക്കും. പേയ്‌മെന്റ് പൂർത്തിയായി എന്ന് കടയുടമകളെ ബോധ്യപ്പെടുത്താൻ ഈ ആപ്പുകളിൽ ചിലത് വ്യാജ പേയ്‌മെന്റ് പ്രോസസ്സിംഗ് സ്‌ക്രീൻ പോലും കാണിക്കുന്നുണ്ട്.

എന്തൊക്കെ ശ്രദ്ധിക്കണം

1. സാധനങ്ങൾക്കോ സേവനങ്ങൾക്കൊ പൈസ അടക്കുന്നതിന് മുൻപ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലോ യുപിഐ ആപ്പിലോ ഇടപാടുകൾ പരിശോധിച്ചുറപ്പിക്കുക.

2. സൗണ്ട്ബോക്സ് അറിയിപ്പുകളെ മാത്രം ആശ്രയിക്കരുത് – പേയ്‌മെന്റ് വിശദാംശങ്ങൾ എപ്പോഴും പരിശോധിക്കുക.

3. ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക സോഴ്സുകളിൽ നിന്ന് മാത്രം യുപിഐ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

4. ഇടപാടുകൾക്കായി ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പുതിയതോ അറിയാത്തതോ ആയ ഏതെങ്കിലും പേയ്‌മെന്റ് ആപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കുക.

5. വഞ്ചനാപരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈനിൽ വിളിച്ചോ പോലീസിൽ പരാതി നൽകിയോ റിപ്പോർട്ട് ചെയ്യുക.