Vivo V40 Pro: എത്തി എത്തി സംഭവമെത്തി; വിവോ വി40 പ്രോ ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ടേ…

Vivo V40 Offers: ടോപ്പ് ടയര്‍ മീഡിയടെക് ചിപ്സെറ്റും ZEISS സഹകരിച്ച് വികസിപ്പിച്ച നാല് 50 എംപി ക്യാമറകളും OLED ഡിസ്പ്ലേയും IP68 റേറ്റിംഗ്, ഫാസ്റ്റ് ചാര്‍ജിങുമായാണ് വിവോ വി40 പ്രോ എത്തിയിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് നിലവില്‍ വില്‍പന ആരംഭിച്ചിരിക്കുന്നത്.

Vivo V40 Pro: എത്തി എത്തി സംഭവമെത്തി; വിവോ വി40 പ്രോ ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ടേ...

Social Media Image

Updated On: 

14 Aug 2024 14:33 PM

അവസാനം കാത്തിരുന്ന സുദിനം വന്നെത്തിയിരിക്കുകയാണ്. വിവോ വി40 പ്രോ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു. വിവോ വി 40 ക്ക് ശേഷം വിവോ വി40 പ്രോയും അങ്ങനെ ഇന്ത്യയിലെത്തി. ഇന്ത്യയിലെ പ്രീമിയം മിഡ് റേഞ്ച് സെഗ്മെന്റിലുള്ള ഫോണ്‍ ആണ് വിവോ വി 40. എന്നാല്‍ വിവോ വി 40 പ്രോ അങ്ങനെയല്ല, ഇതൊരു മുന്‍നിര ഫോണ്‍ എന്ന നിലയില്‍ തന്നെ കൂടുതല്‍ പ്രീമിയം റൂട്ടിലാണ് സ്ഥാനം നേടിയിരിക്കുന്നത്. ഒരേസമയത്ത് രണ്ട് റേഞ്ചിലുള്ള ഫോണുകളാണ് വിവോ പുറത്തിറക്കിയിരിക്കുന്നത്.

ടോപ്പ് ടയര്‍ മീഡിയടെക് ചിപ്സെറ്റും ZEISS സഹകരിച്ച് വികസിപ്പിച്ച നാല് 50 എംപി ക്യാമറകളും OLED ഡിസ്പ്ലേയും IP68 റേറ്റിംഗ്, ഫാസ്റ്റ് ചാര്‍ജിങുമായാണ് വിവോ വി40 പ്രോ എത്തിയിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് നിലവില്‍ വില്‍പന ആരംഭിച്ചിരിക്കുന്നത്.

Also Read: UPI Payments: ഫിംഗർപ്രിൻ്റ്, ഫേസ് ഐഡി ഉപയോഗിച്ച് പണമിടപാടുകൾ; പുതിയ പരിഷ്കരണവുമായി യുപിഐ

ഇന്ത്യയില്‍ വില്‍പന നടത്തുന്ന വിവോ വി40 പ്രോയുടെ 8 ജിബി /256 ജിബി മോഡലിന് 49,999 രൂപയിലാണ് വില ആരംഭിക്കുന്നത്. 12 ജിബി /512 ജിബി കോണ്‍ഫിഗറേഷന് 55,999 രൂപയും ഐസിഐസിഐബാങ്ക്, എച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വിവോ വി40 പ്രോ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വിവോ ഇ-സ്റ്റോറില്‍ നിന്ന് 10% തല്‍ക്ഷണ കിഴിവും ലഭിക്കും. മാത്രമല്ല, എല്ലാ പ്രമുഖ ബാങ്കുകളില്‍ നിന്നുമുള്ള കാര്‍ഡുകള്‍ ഉപയോഗിച്ച് വിവോ വി40 പ്രോ വാങ്ങുമ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് 5,000 രൂപ കിഴിവ് നല്‍കുന്നതാണ്.

മറ്റ് പ്രത്യേകതകള്‍

MediaTek Dimensity 9200+ SoC സംയോജിപ്പിച്ച് വിവോ വി40 പ്രോയ്ക്ക് മികച്ച പെര്‍ഫോമന്‍സ് ബൂസ്റ്റ് നല്‍കുന്നുണ്ട്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. വിവോ വി 40 പ്രോ 80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,500 mAh ബാറ്ററിയും പായ്ക്ക് ചെയ്യുന്നുണ്ട്.

വിവോ വി 40 പ്രോയ്ക്ക് 6.78 ഇഞ്ച് 1.5K 3D കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമാണുള്ളത്. ഇതിനൊപ്പം പാനലിന് 120Hz റിഫ്രഷ് റേറ്റും HDR10+ പിന്തുണയും ഉണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള ഫണ്‍ടച്ച് ഒഎസ് 14ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വിവോ വി40 പ്രോയിലെ ക്യാമറകള്‍ ZEISSനൊപ്പം വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്.

ഒപ്റ്റിക്സിനായി, വിവോ വി 40 പ്രോ 50 എംപി സോണി IMX921 പ്രൈമറി സെന്‍സറും OIS ഉം അവതരിപ്പിക്കും. മെയിന്‍ ക്യാമറ 50 എംപി അള്‍ട്രാവൈഡ് ലെന്‍സും 50 എംപി സോണി IMX816 ടെലിഫോട്ടോ-പോര്‍ട്രെയ്റ്റ് ഷൂട്ടറുമായും ജോടിയാക്കും. മുന്നില്‍, വിവോ വി 40 പ്രോ AF ഉള്ള 50MP ‘ZEISS ഗ്രൂപ്പ് സെല്‍ഫി ക്യാമറ’ ഉപയോഗിക്കും.

Also Read: Space X Polaris Dawn: സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം; ചരിത്രം കുറിക്കാൻ പൊളാരിസ് ഡൗൺ

വിവോ വി 40 പ്രോയില്‍ ഒരു ഗ്ലാസ് ബാക്ക്, മുന്‍വശത്ത് മെറ്റല്‍ ഫ്രെയിമോട് കൂടിയ ഷോട്ട് മ ഗ്ലാസ് സംരക്ഷണം എന്നിവ ഉള്‍പ്പെടുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP68 റേറ്റിംഗും ഫോണിന്റെ സവിശേഷതയാണ്. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. വിവോ വി 40 പ്രോ ടൈറ്റാനിയം ഗ്രേ, ഗംഗസ് ബ്ലൂ എന്നീ നിറങ്ങളിലാണ് വിപണിയിലെത്തിയിരിക്കുന്നത്.

നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍