AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: ശ്ശൊ ഞാനില്ലാതെ പറ്റില്ലെന്നായി! മധുരമുള്ള തണ്ണിമത്തന് വേണ്ടി ചാറ്റ് ജിപിടിയുടെ സഹായം തേടി യുവാവ്

ChatGPT For Selecting Watermelon: ഓപ്പണ്‍എഐയുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സംശയ നിവാരണത്തിനും പുതിയ വിവരങ്ങള്‍ക്കും വേണ്ടിയാണ് ആളുകള്‍ കൂടുതലായും ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ക്ക് പോലും എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ ജിപിടിക്ക് കഴിയും.

Viral News: ശ്ശൊ ഞാനില്ലാതെ പറ്റില്ലെന്നായി! മധുരമുള്ള തണ്ണിമത്തന് വേണ്ടി ചാറ്റ് ജിപിടിയുടെ സഹായം തേടി യുവാവ്
ചാറ്റ്ജിപിടി, തണ്ണിമത്തന്‍ Image Credit source: Social Media
shiji-mk
Shiji M K | Updated On: 17 Apr 2025 16:38 PM

നമ്മള്‍ പല കാര്യങ്ങള്‍ക്കായി സാങ്കേതിക വിദ്യയുടെ സഹായം സ്വീകരിക്കാറുണ്ട്. ഇന്നത്തെ കാലത്ത് ചാറ്റ് ജിപിടിയുടെ സഹായത്തോടെയാണ് ആളുകള്‍ ജീവിക്കുന്നത് തന്നെ. നമ്മുടെ ജീവിതത്തില്‍ അത്രയേറെ സ്വാധീനം ചെലുത്താന്‍ എഐയ്ക്ക് സാധിച്ചിട്ടുണ്ട്.

ഓപ്പണ്‍എഐയുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സംശയ നിവാരണത്തിനും പുതിയ വിവരങ്ങള്‍ക്കും വേണ്ടിയാണ് ആളുകള്‍ കൂടുതലായും ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ക്ക് പോലും എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ ജിപിടിക്ക് കഴിയും.

അടുത്തിടെ, ഒരു ഉപയോക്താവ് തണ്ണിമത്തന്‍ വാങ്ങാന്‍ ചാറ്റ് ജിപിടിയുടെ സഹായം തേടിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ജിപിടിയുടെ സഹായത്തോടെ നല്ലൊരു തണ്ണിമത്തന്‍ കണ്ടെത്തിയതില്‍ അയാള്‍ അത്ഭുതപ്പെടുന്നുമുണ്ട്. ബംഗ്ലാദേശിലാണ് സംഭവം നടക്കുന്നത്.

തണ്ണിമത്തന്‍ വാങ്ങിക്കാനായി കടയിലേക്ക് പോയ യുവാവ് തണ്ണിമത്തന്‍ തിരഞ്ഞെടുക്കുന്നതിനായി തന്റെ ഫോണിന്റെ ക്യാമറ തുറന്ന് ചാറ്റ് ജിപിടിയുടെ സഹായം തേടുകയായിരുന്നു. എല്ലാ തണ്ണിമത്തനും ചാറ്റ് ജിപിടിക്ക് കാണിച്ച് കൊടുത്തു, ശേഷം അവയില്‍ നിന്നും മധുരമുള്ള ഒന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു.

അയാള്‍ വിരല്‍ ചൂണ്ടി കാണിച്ചുകൊടുത്ത തണ്ണിമത്തനുകളില്‍ നിന്ന് ഒരെണ്ണം ചാറ്റ് ജിപിടി തിരഞ്ഞെടുത്തു. അത് വാങ്ങിച്ച് മുറിച്ച് നോക്കിയ യുവാവ് ശരിക്കും ആശ്ചര്യപ്പെടുകയാണ്. ചുവപ്പ് നിറത്തിലുള്ളതും മധുരമുള്ളതുമായ തണ്ണിമത്തനാണ് അയാള്‍ ചാറ്റ് ജിപിടി തിരഞ്ഞെടുത്ത് നല്‍കിയത്.

Also Read: Viral Video: ഡ്രോൺ ചതിച്ചാശാനേ…മാലയുമായി എത്തി, പിന്നാലെ തകർന്നും വീണു; വരന് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

ചാറ്റ് ജിപിടി ശരിക്കും ഫലപ്രദമാണെന്നാണ് യുവാവിന്റെ വീഡിയോ കണ്ട നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. ഇനി മുതല്‍, മനുഷ്യന്റെ ഏറ്റവും ചെറിയ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ എഐ ഉപയോഗിക്കാമെന്നും അവര്‍ പറയുന്നു.