UPI Services Down : അത് നെറ്റ് പോയതല്ല; യുപിഐ സേവനം തടസ്സപ്പെട്ടതാണ്

Google Pay, PhonePe, Paytm, Amazon Pay Down : ഏകദേശം അരമണിക്കൂർ നേരത്തേക്ക് യുപിഐ സേവനം തടസ്സപ്പെട്ടതായിട്ടാണ് ഉപയോക്താക്കൾക്ക് അനുഭവപ്പെട്ടത്.

UPI Services Down : അത് നെറ്റ് പോയതല്ല; യുപിഐ സേവനം തടസ്സപ്പെട്ടതാണ്

Representative Image

jenish-thomas
Updated On: 

26 Mar 2025 21:08 PM

തിരുവനന്തപുരം : രാജ്യത്തുടനീളമായി യുപിഐ സേവനം തടസ്സപ്പെട്ടതായി റിപ്പോർട്ട്.  ഇന്ന് മാർച്ച് 26-ാം തീയതി ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് ശേഷം ഏകദേശം അരമണിക്കൂറിൽ അധികമായി യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടതായി ഉപയോക്താക്കൾക്ക് അനുഭവപ്പെട്ടു. ഡൗണ്‍ഡിറ്റക്റ്റർ വെബ്സൈറ്റ് പ്രകാരം 7.15ന് ശേഷമാണ് സർവീസുകൾ വ്യാപകമായി തടസ്സം നേരിട്ടതായും 3,000ത്തിൽ അധികം റിപ്പോർട്ടുകൾ ഉണ്ടായതായും രേഖപ്പെടുത്തി. കേരളത്തിലുൾപ്പെടെ രാജ്യത്തെ മിക്ക ഇടങ്ങളിലും യുപിഐ സേവനം തടസ്സപ്പെട്ടതായി ഉപയോക്താക്കൾ അറിയിച്ചു.

ഗൂഗിൾ പേ, ആമസോൺ പേ, ഫോൺപേ, പേടിഎം തുടങ്ങിയവയുടെ യുപിഐ സേവനങ്ങളാണ് തടസ്സപ്പെട്ടത്. പേയ്മെൻ്റുകളൊന്നും നടത്താൻ സാധിക്കാതെ ഫെയിൽ ആയി പോകുകയായിരുന്നു. പിന്നീട് എട്ട് മണിയോടെ സേവനം പുനഃസ്ഥാപിക്കപ്പെട്ടതായിട്ടാണ് ഉപോയക്താക്കൾ അറിയിക്കുന്നത്.

തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ