UPI Down: രാജ്യത്ത് യുപിഐ സേവനങ്ങൾ നിശ്ചലം, എക്സിൽ ബഹളം

സാങ്കേതിക തകരാർ എന്ന് പറയുന്നുണ്ടെങ്കിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി അനിശ്ചിതാവസ്ഥ തുടരുകയാണ്

UPI Down: രാജ്യത്ത് യുപിഐ സേവനങ്ങൾ നിശ്ചലം, എക്സിൽ ബഹളം

Upi Down

Updated On: 

01 Apr 2025 13:04 PM

ന്യൂഡൽഹി: രാജ്യത്തെ എല്ലാ യുപിഐ സേവങ്ങളും നിശ്ചലം. മിക്കവാറും എല്ലാ ആപ്പുകളും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ഫോൺപേ, ഗൂഗിൾ പേ, പേറ്റിഎം, ക്രെഡ് തുടങ്ങിയ ഒരു ആപ്പുകളിൽ നിന്നും പൈസ അയക്കാനോ,  റീ ചാർജ്ജ് ചെയ്യാനോ പോലും കഴിയാത്ത അവസ്ഥയാണ് നിലവിൽ. സെർവ്വർ തകരാറെന്ന് ബാങ്കുകൾ പറയുന്നുണ്ടെങ്കിലും യഥാർത്ഥ പ്രശ്നം എന്താണെന്ന് പിടികിട്ടിയിട്ടില്ല. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രാജ്യത്തെ ഏതാണ്ട് എല്ലാ ബാങ്ക് യുപിഐ ഉപയോക്താക്കൾക്കും പ്രശ്നം നേരിടുന്നുണ്ട്.

പ്രശ്നം എന്താണെന്ന് അറിയാതെ മിക്കവറും യൂസർമാർ എക്സിലാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. രാവിലെ മുതൽ പ്രശ്നം നേരിടുന്നവരും, കുറച്ച് മണിക്കൂറുകളായി പ്രശ്നം നേരിടുന്നവരും എക്സിൽ ട്വീറ്റ് ചെയ്യുന്നുണ്ട്.  വാർഷിക ക്ലോസിംഗിന് ശേഷമുള്ള ദിവസമായതിനാൽ തന്നെ എപ്രിൽ 1 (ഇന്ന്) ബാങ്കുകൾക്ക് പൊതു അവധി കൂടിയാണ്.

പലരും എസ്ബിഐയുടെ അടക്കം പേജുകളിൽ യുപിഐ പ്രശ്നം കമൻ്റ് ചെയ്യുന്നുണ്ട്. എന്നാൽ ചില ആപ്പുകളിലും ബാങ്കുകളിലും പ്രശ്നം പരിഹരിച്ചെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്നാൽ എസ്ബിഐ സെർവ്വറിൻ്റെ പ്രശ്നം മാറിയില്ലെന്നാണ് പറയുന്നത്.

Related Stories
Whatsapp: ഇനി ഷെയർ ചെയ്യുന്ന മെസേജുകളുടെ നിയന്ത്രണവും അയയ്ക്കുന്നയാൾക്ക്; പുതിയ ഫീച്ചറുമായി വാട്സപ്പ്
Fake UPI Apps Alert : യുപിഐ പെയ്മെൻ്റിന് ശേഷം കേൾക്കുന്ന ശബ്ദം പോലും വ്യാജം, വമ്പൻ തട്ടിപ്പിൻ്റെ മുന്നറിയിപ്പ്
Netflix: നെറ്റ്ഫ്ലിക്സ് ടിവി ആപ്പിൽ എല്ലാ ഉള്ളടക്കങ്ങൾക്കും ഇനി പല ഭാഷകളിലുള്ള ഓഡിയോ സൗകര്യം; ഉപഭോക്താക്കൾ ആവശ്യപ്പെട്ട ഫീച്ചറെന്ന് കമ്പനി
Airtel Yearly Plans: ഒരു വർഷം റീ ചാർജ്ജ് വേണ്ട; കുറഞ്ഞത് 1000 രൂപ ലാഭം, എയർടെൽ വാർഷിക പ്ലാനിൽ
YouTube Updation: പരസ്യങ്ങളില്ലാത്ത വീഡിയോകൾ ഷെയർ ചെയ്യാം; പുതിയ ഫീച്ചറുമായി യൂട്യൂബ്
Realme P3 Pro 5G: ക്യാമറ മുതൽ എല്ലാം ഗംഭീരം: 25000- ൽ താഴെ വാങ്ങാൻ പറ്റുന്നൊരു കിടിലൻ സ്മാർട്ട് ഫോൺ
മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം
ദിവസവും വാള്‍നട് കഴിച്ചാൽ
മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ
നെയിൽപോളിഷ് കട്ടിയായാൽ കളയല്ലേ! ഇങ്ങനെ ചെയ്യൂ