UPI Down: രാജ്യത്ത് യുപിഐ സേവനങ്ങൾ നിശ്ചലം, എക്സിൽ ബഹളം
സാങ്കേതിക തകരാർ എന്ന് പറയുന്നുണ്ടെങ്കിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി അനിശ്ചിതാവസ്ഥ തുടരുകയാണ്

ന്യൂഡൽഹി: രാജ്യത്തെ എല്ലാ യുപിഐ സേവങ്ങളും നിശ്ചലം. മിക്കവാറും എല്ലാ ആപ്പുകളും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ഫോൺപേ, ഗൂഗിൾ പേ, പേറ്റിഎം, ക്രെഡ് തുടങ്ങിയ ഒരു ആപ്പുകളിൽ നിന്നും പൈസ അയക്കാനോ, റീ ചാർജ്ജ് ചെയ്യാനോ പോലും കഴിയാത്ത അവസ്ഥയാണ് നിലവിൽ. സെർവ്വർ തകരാറെന്ന് ബാങ്കുകൾ പറയുന്നുണ്ടെങ്കിലും യഥാർത്ഥ പ്രശ്നം എന്താണെന്ന് പിടികിട്ടിയിട്ടില്ല. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രാജ്യത്തെ ഏതാണ്ട് എല്ലാ ബാങ്ക് യുപിഐ ഉപയോക്താക്കൾക്കും പ്രശ്നം നേരിടുന്നുണ്ട്.
പ്രശ്നം എന്താണെന്ന് അറിയാതെ മിക്കവറും യൂസർമാർ എക്സിലാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. രാവിലെ മുതൽ പ്രശ്നം നേരിടുന്നവരും, കുറച്ച് മണിക്കൂറുകളായി പ്രശ്നം നേരിടുന്നവരും എക്സിൽ ട്വീറ്റ് ചെയ്യുന്നുണ്ട്. വാർഷിക ക്ലോസിംഗിന് ശേഷമുള്ള ദിവസമായതിനാൽ തന്നെ എപ്രിൽ 1 (ഇന്ന്) ബാങ്കുകൾക്ക് പൊതു അവധി കൂടിയാണ്.
@OfficalSBICare never seen such a lunatic stupid bank …There Upi in down since a long time ….still now didn’t resolve it@nsitharaman give good service to citizens then charge fines , penalties of low balance , and other shit what you want pic.twitter.com/husMswGlwA
— Dineshreddy (@dineshreddy8106) April 1, 2025
പലരും എസ്ബിഐയുടെ അടക്കം പേജുകളിൽ യുപിഐ പ്രശ്നം കമൻ്റ് ചെയ്യുന്നുണ്ട്. എന്നാൽ ചില ആപ്പുകളിലും ബാങ്കുകളിലും പ്രശ്നം പരിഹരിച്ചെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്നാൽ എസ്ബിഐ സെർവ്വറിൻ്റെ പ്രശ്നം മാറിയില്ലെന്നാണ് പറയുന്നത്.