5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

UPI Payment : ബാങ്ക് അക്കൗണ്ടില്ലാതെ ഗൂഗിൾപേയും, ഫോൺ പേയും കിട്ടും, പുതിയ സംവിധാനം ഒരുങ്ങുന്നു

UPI Payment Without Bank Account : ഏകീകൃത സംവിധാനം ഒരുക്കാനുള്ള പ്രവർത്തനങ്ങളിലാണ് നാഷണൽ പെയ്മൻ്റ് കോർപ്പറേഷൻ. അധികം താമസിക്കാതെ തന്നെ ഇത് എല്ലാവരിലേക്കും എത്തിക്കും, ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി

UPI Payment : ബാങ്ക് അക്കൗണ്ടില്ലാതെ ഗൂഗിൾപേയും, ഫോൺ പേയും കിട്ടും, പുതിയ സംവിധാനം ഒരുങ്ങുന്നു
Upi without Bank Account
Follow Us
arun-nair
Arun Nair | Published: 15 Aug 2024 13:17 PM

ന്യൂഡൽഹി: യുപിഐ ഐഡി ഇല്ലാതെ ഇപ്പോൾ കടയിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. കയ്യിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണം വളരെ അധികം കുറഞ്ഞിരിക്കുന്നതാണ് കണ്ടു വരുന്ന പ്രവണത്. ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങി വിവിധ യുപിഐ ആപ്പുകൾ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. എന്താണ് ഒരു യുപിഐ ഐഡിക്ക് ആവശ്യമായ ഏറ്റവും പ്രാഥമിക കാര്യം എന്ന് എല്ലാവർക്കുമറിയാം. അത് ഒരു ബാങ്ക് അക്കൗണ്ടാണ്. എന്നാൽ ബാങ്ക് അക്കൗണ്ടില്ലാതെ തന്നെ ഇനി മുതൽ നിങ്ങൾക്ക് ഗൂഗിൾ പേയും, ഫോൺ പേയുമൊക്കെ ഉപയോഗിക്കാൻ സാധിച്ചാലോ? അത്തരത്തിലൊരു ഏകീകൃത സംവിധാനം ഒരുക്കാനുള്ള പ്രവർത്തനങ്ങളിലാണ് നാഷണൽ പെയ്മൻ്റ് കോർപ്പറേഷൻ. അധികം താമസിക്കാതെ തന്നെ ഇത് എല്ലാവരിലേക്കും എത്തിക്കും.

എങ്ങനെയാണ് പ്രവർത്തനം

ഡെലിഗേറ്റഡ് പേയ്‌മെൻ്റ് സിസ്റ്റം എന്ന സംവിധാനമാണ് ഇതിനായി എൻപിസിഐ നടപ്പാക്കുന്നത്. കുടുംബാംഗങ്ങൾക്കായി ഇത് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.  ഉദാഹരണത്തിന്, ഒരു കുടുംബാംഗത്തിന് UPI ലിങ്ക്ഡ് ആയ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ, മറ്റ് അംഗങ്ങൾക്കും അവരുടെ ഫോണുകൾ അതേ UPI അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാൻ കഴിയും.  സേവിംഗ്സ് അക്കൗണ്ടുകൾക്ക് മാത്രമായിരിക്കും ഇത് ബാധകം, ക്രെഡിറ്റ് കാർഡുകളോ മറ്റ് ക്രെഡിറ്റ് ലൈനുകളോ ഇത് സപ്പോർട്ട് ചെയ്യില്ല. യഥാർത്ഥ അക്കൗണ്ട് ഉടമയ്ക്ക് ഇതിൽ ആക്‌സസ് ഉണ്ടായിരിക്കും കൂടാതെ മറ്റുള്ളവർക്ക് പേയ്‌മെൻ്റ്  അപ്രൂവൽ ചെയ്യാനും കഴിയും.

പ്രവർത്തനം

സംവിധാനം സജീവമാക്കി കഴിഞ്ഞാൽ അതാത് സേവിംഗ്സ് അക്കൗണ്ടുകൾ ഇത്തരത്തിൽ ക്രമീകരിക്കാൻ എൻപിസിഐ തന്നെ ഉപയോക്താക്കളെ അറിയിക്കും. ഡെലിഗേറ്റഡ് സിസ്റ്റം ആക്ടിവേറ്റ് ചെയ്താൽ, ഒന്നിലധികം ഉപയോക്താക്കൾക്ക് ഒരേ യുപിഐ അക്കൗണ്ട് ഉപയോഗിച്ച് പേയ്‌മെൻ്റുകൾ നടത്താനാകും. നിലവിൽ ഇതുവരെയും എൻപിസിഐ ഇത് സംബന്ധിച്ച് ഇടപാടുകളുടെ പ്രത്യേക വിശദാംശങ്ങളോ പരിധികളോ നൽകിയിട്ടില്ല. പുതിയ സംവിധാനം നടപ്പാക്കുന്നത് വഴി യുപിഐ പേയ്‌മെൻ്റുകൾ 25 മുതൽ 30 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അറിഞ്ഞിരിക്കാൻ

2023-ലെ കണക്ക് പ്രകാരം 8,572 കോടി ഇടപാടകളാണ് 2023-ൽ മാത്രം വിവിധ യുപിഐ ആപ്പുകൾ വഴി രാജ്യത്ത് നടന്നത്.  പ്രതിദിനം 453 മില്യൺ ഇടപാടുകളാണ്  ഇന്ത്യയിൽ നടക്കുന്നത്.  ഇത്തരത്തിൽ ഇടപാട് നടത്തിയ തുക കേട്ടാൽ ഞെട്ടും 139 ട്രില്യൺ ഇന്ത്യൻ രൂപയാണിത്. അതായത് 1 ലക്ഷം കോടിക്ക് മുകളിൽ തുക യുപിഐ വഴി മാത്രം കൈമാറ്റം ചെയ്തിട്ടുണ്ട്. 2024 മെയിൽ 245  ബില്യൺ ആണ് യുപിഐ വഴി അയച്ചത്. 2016-ൽ നിലവിൽ വന്ന യുപിഐ സേവനങ്ങളിൽ 550-ൽപരം ബാങ്കുകളാണുള്ളത്.

Latest News