UPI Down : ഇന്ന് യുപിഐ ചെയ്യുന്നവർ ഒന്ന് ശ്രദ്ധിക്കണേ! ഗുഗിൾ പേയും ഫോൺപേയും പ്രവർത്തിക്കുന്നില്ല

Google Pay Phonepe Paytm UPI Down : നിരവധി പേരാണ് രാജ്യത്ത് വിവിധ ഇടങ്ങളിലായി യുപിഐ സേവനം തടസ്സപ്പെട്ടതായിട്ടാണ് റിപ്പോർട്ട് ചെയ്യുന്നത്.

UPI Down : ഇന്ന് യുപിഐ ചെയ്യുന്നവർ ഒന്ന് ശ്രദ്ധിക്കണേ! ഗുഗിൾ പേയും ഫോൺപേയും പ്രവർത്തിക്കുന്നില്ല

Representative Image

jenish-thomas
Updated On: 

12 Apr 2025 13:24 PM

രാജ്യത്തുടനീളമായി വിവിധ ഇടങ്ങളിലായി ഇന്ന് ഏപ്രിൽ 12-ാം തീയതി ശനിയാഴ്ച രാവിലെ മുതൽ യുപിഐ സേവനം തടസ്സപ്പെടുന്നതായി റിപ്പോർട്ട്. പണമിടപാട് നടത്താൻ സാധിക്കാതെ നിരവധി ഉപയോക്താക്കളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. യുപിഐ സേവനം വ്യാപകമായി തടസ്സപ്പെട്ടതോടെ ഡൗൺഡിക്ടറ്ററിലും ഇത് പ്രകടമാകുകയും ചെയ്തു. ഉച്ചയ്ക്ക് 12 മണി വരെ ആയിരത്തിലധികം റിപ്പോർട്ടുകളാണ് ഡൗൺഡിക്ടറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗൂഗിൾ പേയിലാണ്. പിന്നാലെ ഫോൺപേയിലും പേടിഎമ്മിലും ആമസോൺ പേയിലും സേവനം തടസ്സപ്പെടുന്നതായിട്ടാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. നേരത്തെ കഴിഞ്ഞ മാസം സമാനമായ രീതിയിൽ യുപിഐ സേവനം തടസ്സമായെങ്കിലും ഇത് സംബന്ധിച്ച് വിശദീകരണം യുപിഐ ഇതുവരെ നൽകിട്ടില്ല. മാർച്ച് 26-ാം തീയതി റിപ്പോർട്ട് സേവന തടസ്സം ഏകദേശം മൂന്ന് മണിക്കൂർ വരെ നീണ്ട് നിന്നു.

യുപിഐ സേവനം ചില ഇടങ്ങളിൽ തടസ്സപ്പെടുന്നുണ്ടെന്ന് നാഷ്ണൽ പോയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതെ തുടർന്ന് പണമിടപാടുകൾക്ക് തടസ്സം നേരിട്ടേക്കാമെന്നും എൻപിസിഐ അറിയിച്ചു. എന്നാൽ തടസ്സം നേരിടാൻ കാരണമെന്താണ് എൻപിസിഐ വ്യക്തമാക്കിട്ടില്ല.  യുപിഐ സേവനം തടസ്സപ്പെടുന്നത് ബാങ്കുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ബാങ്ക് ഓഫ് ബറോഡ, കൊടാക് മഹേന്ദ്ര ബാങ്ക് തുടങ്ങിയ ബാങ്കുളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

ചെത്തിപ്പൂവിന്റെ ഗുണങ്ങൾ അറിയാമോ?
ലവ് ബേർഡ്സ് വളർത്തുന്നവരാണോ നിങ്ങൾ?
പ്ലം കഴിക്കാന്‍ മടിവേണ്ട ശരീരത്തിന് നല്ലതാണ്‌
തിരിഞ്ഞുകൊത്തും, ഇവരെ വിശ്വസിക്കരുത്