5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fake Loan Apps : ഈ വ്യാജ ലോൺ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? പണിപറ്റിയത് 80 ലക്ഷം പേർക്കാണ്

Fake Loan Applications : മക്അഫീ നടത്തിയ പഠനത്തിൽ ഈ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർക്ക് വ്യാപകമായി നൽകുന്നുയെന്നാണ്.

Fake Loan Apps : ഈ വ്യാജ ലോൺ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? പണിപറ്റിയത് 80 ലക്ഷം പേർക്കാണ്
പ്രതീകാത്മക ചിത്രം (Image Courtesy : Uma Shankar sharma/Getty Images)
jenish-thomas
Jenish Thomas | Updated On: 29 Nov 2024 18:16 PM

വ്യാജ വായ്പ ആപ്ലിക്കേഷനുകൾ (Fake Loan Apps) ഇൻസ്റ്റോൾ ചെയ്യുന്നതിൽ ലോകത്ത് ഏറ്റവും മുൻപന്തയിലുള്ളത് ഇന്ത്യക്കാരാണെന്നാണ് സ്വകാര്യ ഏജൻസിയായ മക്അഫീ പുറത്ത് വിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നത്. പെട്ടെന്ന് വായ്പ ലഭിക്കുമെന്ന കാര്യം മാത്രം കരുതി ഈ ആപ്പുകൾ മറ്റൊന്നും നോക്കാതെ പലരും ഇൻസ്റ്റോൾ ചെയ്യുന്നത്. എന്നാൽ ഈ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് ഡാറ്റുകൾ അടക്കം എല്ലാം ഒരു സമ്മതവുമില്ലാതെ കവർന്നെടുക്കാറുണ്ട്. അതിൽ ഏറ്റവും അപകടകാരികളായ 15 ആപ്ലിക്കേഷനുകൾ 80 ലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തിട്ടുള്ളതെന്നാണ് മക്അഫീ കണ്ടെത്തിയിരിക്കുന്നത്.

മിക്കവരും ആപ്പ് ഇൻസ്റ്റോൾ ചെയ്തിട്ടുള്ളത് ഗൂഗിളിൻ്റെ പ്ലേ സ്റ്റോറിൽ നിന്നുമാണ്. എന്നാൽ പിന്നീട് ഗൂഗിളിൻ്റെ പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്പുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഇപ്പോഴും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്നാണ് മക്അഫീയുടെ കണ്ടെത്തൽ. ഈ അവസ്ഥയാണ് ഉപയോക്താക്കളെ കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുന്നത്.

എന്തുകൊണ്ട് ഈ അപ്ലിക്കേഷനുകൾ അപകടകാരികളാകുന്നു?

ഈ ആപ്ലിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യുമ്പോൾ ഉപയോക്താവ് ആപ്പുകൾക്ക് പല അനുവാദങ്ങളും (Permissions) നൽകാറുണ്ട്. അങ്ങനെ ഈ ആപ്ലിക്കേഷനുകൾക്ക് നിങ്ങളുടെ സ്മാർട്ട്ഫോണിലെ മെസേജുകളും, ക്യാമറയും, മൈക്രോഫോണും ലൊക്കേഷനും ഉൾപ്പെടെ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും അറിയുവാനും അതിൽ കൈകടത്തുവാനും സാധിക്കും. ഒടിപി ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ വരെ ഈ ആപ്ലിക്കേഷനുകൾക്ക് ഉപയോക്താവിൻ്റെ അറിവില്ലാതെ കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്.

എന്നാൽ ഗുഗിളിൻ്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഈ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളോട് പറയുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മിക്ക ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറിൽ ഇപ്പോഴും കാണാൻ സാധിക്കുന്നത്. ഹാക്കർമാർ വഴി സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റ് ഉപയോക്താക്കളെ ഭീഷണിപ്പെടുത്താറുമുണ്ട് ഈ ആപ്പുകൾ.

അപകടകാരികളായ ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ എന്ന് പരിശോധിക്കുക, ഇതാ പട്ടിക

  1. Préstamo Seguro-Rápido, seguro
  2. Préstamo Rápido-Credit Easy
  3. ได้บาทง่ายๆ-สินเชื่อด่วน
  4. RupiahKilat-Dana cair
  5. ยืมอย่างมีความสุข – เงินกู้
  6. เงินมีความสุข – สินเชื่อด่วน
  7. KreditKu-Uang Online
  8. Dana Kilat-Pinjaman kecil
  9. Cash Loan-Vay tiền
  10. RapidFinance
  11. PrêtPourVous
  12. Huayna Money
  13. IPréstamos: Rápido
  14. ConseguirSol-Dinero Rápido
  15. ÉcoPrêt Prêt En Ligne

അതേസമയം ഓൺലൈൻ തട്ടിപ്പും സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അടുത്തിടെ ഗുഗിൾ തങ്ങളുടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സാങ്കേതിക മികവ് വർധിക്കുമ്പോൾ തട്ടിപ്പുകാർക്ക് വേഗത്തിൽ ഉപയോക്താക്കളെ പറ്റിക്കാൻ സാധിക്കുന്നു. നിരവിധി പേരാണ് ഇത്തരം ചതിക്കുഴികളിൽ വന്നുപ്പെടുന്നത്. കൂടുതൽ സുരക്ഷ ഒരുക്കാൻ ഗുഗിൾ പ്രത്യേക സുരക്ഷ സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്

Updating….

Latest News