5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

TRAI: ഡിസംബർ ഒന്നിനു ശേഷം ഒടിപി തടസ്സപ്പെടുമെന്ന് പ്രചാരണം തെറ്റ്? യാഥാർഥ്യം ഇങ്ങനെ

TRAI New Traceability Rules: നവംബർ ഒന്ന് മുതൽ നടപ്പാക്കാനിരുന്ന നിബന്ധന ടെലികോം കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ഡിസംബർ ഒന്നിലേക്ക് നീട്ടിവയ്ച്ചത്. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത് നടപ്പാക്കിയാൽ ഒടിപികൾക്ക് അടക്കം തടസ്സം നേരിടാമെന്നാണ് കമ്പനികൾ മുന്നറിയിപ്പ് നൽകിയത്.

TRAI:  ഡിസംബർ ഒന്നിനു ശേഷം ഒടിപി തടസ്സപ്പെടുമെന്ന് പ്രചാരണം തെറ്റ്? യാഥാർഥ്യം ഇങ്ങനെ
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 29 Nov 2024 11:44 AM

രാജ്യത്തെ ടെലികോം സേവനങ്ങളിൽ 2024 ഡിസംബർ ഒന്ന് മുതൽ മാറ്റങ്ങൾ വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നവംബർ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ്‌വർക്കുകളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡോഫോൺ ഐഡിയ (വിഐ) എന്നിവയുടെ ചില ഉപഭോക്താക്കൾക്ക് ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കുമെന്നായുരുന്നു റിപ്പോർട്ട്. എന്നാൽ ഡിസംബർ ഒന്നിന് നടപ്പാക്കുന്ന മാറ്റങ്ങൾ വഴി ഒടിപിയും മറ്റ് എസ്എംഎസുകളും ഡെലിവർ ചെയ്യാൻ കാലതാമസമുണ്ടാകില്ലെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിച്ചു.

ഒടിപി വൈകുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ട്രായ് അറിയിപ്പിൽ വ്യക്തമാക്കി. ടെലി മാർക്കറ്റിങ് മെസേജുകൾ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടിരുന്നത്. എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കിൽ നിശ്ചിത മെസേജുകൾ ഡെലിവർ ചെയ്യാൻ അനുവദിക്കുകയുമില്ല. അനാവശ്യ കോളുകളും എസ്എംഎസുകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രായ് ഈ നീക്കം നടത്തിയത്.

നവംബർ ഒന്ന് മുതൽ നടപ്പാക്കാനിരുന്ന നിബന്ധന ടെലികോം കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ഡിസംബർ ഒന്നിലേക്ക് നീട്ടിവയ്ച്ചത്. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത് നടപ്പാക്കിയാൽ ഒടിപികൾക്ക് അടക്കം തടസ്സം നേരിടാമെന്നാണ് കമ്പനികൾ മുന്നറിയിപ്പ് നൽകിയത്. ബൾക്ക് എസ്എംഎസ് ട്രാഫിക് ഉറവിടം തിരിച്ചറിയാൻ ടെലകോം കമ്പനികളെ പ്രാപ്തമാക്കുന്ന ഒരു സംവിധാനത്തെയാണ് മെസേജ് ട്രേസബിലിറ്റി എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.

ALSO READ: ഡിസംബർ ഒന്ന് മുതൽ നിങ്ങളുടെ ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കാം; ഇതാണ് കാരണം

തെറ്റായ സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിന് ഈ സംവിധാനം വളരെ നിർണായകമായ ഒന്നാണ്. കാരണം തട്ടിപ്പുകളുടെ പിന്നിലുള്ളവരെ കൃത്യമായി കണ്ടെത്താനും പ്രവർത്തിക്കാനും അധികാരികളെ ഈ സംവിധാനം അനുവദിക്കുന്നു. അതേസമയം, സിസ്റ്റം വിന്യസിക്കുന്നതിലെ സാങ്കേതിക സങ്കീർണതകളെക്കുറിച്ച് ടെലികോം കമ്പനികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ പുതിയ ആവശ്യകതകൾ ഒടിപി ഡെലിവറികളുടെ വേഗതയെയോ വിശ്വാസ്യതയെയോ ഒരുതരത്തിലും ബാധിക്കില്ലെന്ന് ട്രായ് ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

ബാങ്കിംഗ്, ഐഡൻ്റിഫിക്കേഷൻ സേവനങ്ങളിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കുന്നതിനുള്ള ഒടിപി സേവനങ്ങളുടെ പ്രതിബദ്ധതയിൽ റെഗുലേറ്റിറി ഉറച്ചുനിൽക്കുന്നു. 2024 ഓഗസ്റ്റ് 13-നാണ്, അനധികൃത പ്രമോഷണൽ കോളുകൾ തടയാൻ റെഗുലേറ്ററി അതോറിറ്റി കർശന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്. ടെലകോം ഉറവിടങ്ങൾ വിച്ഛേദിക്കുക, രണ്ട് വർഷം വരെ കരിമ്പട്ടികയിൽ പെടുത്തുക, ഈ കാലയളവിൽ പുതിയ ഉറവിടങ്ങൾ നേടുന്നതിന് നിയന്ത്രണം എന്നിവ പോലുള്ള നടപടികൾ ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.