TRAI New Rules: മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ നഷ്ടപരിഹാരം; മാനദണ്ഡങ്ങളിൽ പരിഷ്‌കരണവുമായി ട്രായ്

TRAI New Rules: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ലംഘനത്തിന്റെ തോതനുസരിച്ച് തുകയിൽ മാറ്റം വരും. ഈ പുതിയ നിയമങ്ങൾ ആറ് മാസത്തിനുള്ളിൽ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.

TRAI New Rules: മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ നഷ്ടപരിഹാരം; മാനദണ്ഡങ്ങളിൽ പരിഷ്‌കരണവുമായി ട്രായ്

TRAI New Rules.

Published: 

03 Aug 2024 16:22 PM

മൊബൈൽ സേവനങ്ങളിൽ എന്തെങ്കിലും തടസം നേരിട്ടാൽ ഇനി വിഷമിക്കേണ്ട. രാജ്യത്ത് ഇനി മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം (telcom company) ആവശ്യപ്പെടാമെന്ന് ട്രായ്. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) (TRAI) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ തലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ഉപഭോക്താക്കൾക്ക് ടെലികോം കമ്പനികൾ നഷ്ടപരിഹാരം നൽകണം.

അതേസമയം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ലംഘനത്തിന്റെ തോതനുസരിച്ച് തുകയിൽ മാറ്റം വരും. ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെയാണ് പിഴ ശിക്ഷ വിവിധ ഗ്രേഡുകളായി വിധിക്കുക. നേരത്തെ സെല്ലുലാർ മൊബൈൽ സർവീസുകൾ, ബ്രോഡ്ബാൻഡ് സർവീസുകൾ, ബ്രോഡ്ബാന്റ് വയർലെസ് സർവീസുകൾ എന്നിവയ്ക്കായുള്ള വെവ്വേറെ ചട്ടങ്ങൾക്ക് പകരമായാണ് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

ഒക്ടോബർ ഒന്നിന് ശേഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാൽ, ആ ദിവസത്തെ വാടകത്തുക അടുത്ത ബില്ലിൽ ഇളവ് ചെയ്യുന്നതാകും. എന്നാൽ പ്രീപെയ്ഡ് ഉപഭോക്താവിന് 2025 ഏപ്രിൽ മുതലാണ് ഈ നിയമം ലഭ്യമാവുക. അതായത് പ്രീപെയ്ഡ് ഉപഭോക്താവിന് 12 മണിക്കൂറിൽ കൂടുതൽ സേവനം നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ അധിക വാലിഡിറ്റി ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്. നഷ്ടപരിഹാരം ഒരാഴ്ചക്കുള്ളിൽ നൽകിയിരിക്കുകയും വേണം.

ALSO READ: ഈ ഡിസ്ട്രിക്ടില്‍ എല്ലാം കിട്ടും; ഫുഡ് വേണോ, യാത്ര പോകണോ അതൊക്കെ സൊമാറ്റോയോട് പറഞ്ഞോളൂ

നാല് മണിക്കൂറെങ്കിലും ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം തടസപ്പെട്ടാൽ അക്കാര്യം ട്രായ് അധികൃതരെ കമ്പനികൾ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയിൽ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭ്യമാകുക. ഫിക്‌സഡ് ലൈൻ സേവനദാതാക്കളും സേവനം തടസപ്പെട്ടാൽ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും നിയമത്തിൽ പറയുന്നു. അതേസമയം പ്രകൃതി ദുരന്തങ്ങളെ തുടർന്നാണ് മൊബൈൽ സേവനം നഷ്ടപ്പെടുന്നത് എങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല.

ബ്രോഡ്ബാന്റ് കണക്ഷൻ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്. ഇതനുസരിച്ച്, ഉപഭോക്താവിൽ നിന്ന് പണം വാങ്ങിയതിന് ശേഷം ഏഴ് ദിവസത്തിനുള്ളിൽ കമ്പനികൾ ബ്രോഡ് ബാന്റ് കണക്ഷൻ ലഭ്യമാക്കേണ്ടിയിരിക്കുന്നു. 2ജി, 3ജി, 4ജി, 5ജി കവറേജ് എവിടെയെല്ലാം ലഭ്യമാണെന്ന് ജിയോ സ്‌പേഷ്യൽ മാപ്പുകളിൽ കമ്പനികൾ പ്രദർശിപ്പിക്കുകയും ചെയ്യണം. ഇതുവഴി മികച്ച സേവന ദാതാവ് ആരാണെന്ന് അറിഞ്ഞതിന് ശേഷം കണക്ഷനുകളെടുക്കാൻ ഉപഭോക്താവിന് സാധിക്കുന്നതാണ്. ഈ പുതിയ നിയമങ്ങൾ ആറ് മാസത്തിനുള്ളിൽ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ